നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡിസംബർ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായം, ഫീസ് തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷൻ, പെയിന്റർ, മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, വയർമാൻ, ബ്ലാക്സ്മിത്ത്, പ്ലംബർ, മെക്കാനിക് കം ഓപ്പറേറ്റർ (ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം), ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), ടർണർ.
www.rrcpryj.org