എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കന്പനി ലിമിറ്റഡിൽ 906 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) ഒഴിവ്. പരിശീലനത്തിനു ശേഷം മൂന്നു വർഷ കരാർ നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ എട്ട്.
ചെന്നൈ, കോൽക്കത്ത, ഗോവ, കോഴിക്കോട്, വാരാണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്പുർ, വിസാഗ്, ഇൻഡോർ, അമൃത്സർ, ഭുവനേശ്വർ, അഗർത്തല, പോർട് ബ്ലെയർ, ട്രിച്ചി, ഡെറാഡൂണ്‍, പൂന, സൂറത്ത്, ലേ, പാറ്റ്ന എന്നിവിടങ്ങളിലാണ് അവസരം. ഡിസംബർ എട്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം (അർഹർക്ക് ഇളവ്). ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ വായിക്കാനോ സംസാരിക്കാനോ അറിയണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം നിർബന്ധം. പ്രായപരിധി: 27 (അർഹർക്ക് ഇളവ്). ശന്പളം: പരിശീലനസമയത്ത് 15,000 രൂപ സ്റ്റൈപൻഡ്. പരിശീലനവും പരീക്ഷകളും പൂർത്തിയാക്കിയാൽ ആദ്യ വർഷം- 30,000, രണ്ടാം വർഷം 32,000 മൂന്നാം വർഷം 34,000 എന്നിങ്ങനെയാണ് ശന്പളം.
ഫീസ്: 750 (അർഹർക്ക് ഇളവ്). തെരഞ്ഞെടുപ്പ് യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. കാഴ്ചശക്തി, കേൾവിശക്തി പരിശോധന, ആശയവിനിമയ ശേഷി, ശാരീരികക്ഷമത പരിശോധന എന്നിവയുമുണ്ടാകും.
www.aaiclas.aero