ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് 863 ഗ്രൂപ്പ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. നവംബർ 21 മുതൽ ഡിസംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായം, ശന്പളം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ.
തസ്തികകൾ: ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂണിയർ റേഡിയോതെറാപ്പി ടെക്നീഷൻ, സബ് സ്റ്റേഷൻ അറ്റൻഡന്റ്, അസിസ്റ്റന്റ് ഇലക്ട്രിക് ഫിറ്റർ, ജൂണിയർ ഡിസ്ട്രിക് സ്റ്റാഫ് ഓഫീസർ/ജൂണിയർ ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ സിവിൽ ഡിഫൻസ്, ഡ്രാഫ്റ്റ്സ്മാൻ, വയർലെസ്/റേഡിയോ ഓപ്പറേറ്റർ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂണിയർ ലാബ് അസിസ്റ്റന്റ്, പ്രിസർവേഷൻ സൂപ്പർവൈസർ, അസിസ്റ്റന്റ് മൈക്രോ ഫോട്ടോഗ്രാഫിസ്റ്റ്, സിറോക്സ് ഓപ്പറേറ്റർ, ജൂണിയർ ലൈബ്രേറിയൻ, ബുക്ക് ബൈൻഡർ, ലൈബ്രറി അറ്റൻഡന്റ്, നഴ്സ്, സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ, ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഫിസിയോതെറപ്പിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷൻ, റേഡിയോഗ്രഫർ, കംപ്യൂട്ടർ ലാബ്/ഐടി അസിസ്റ്റന്റ്, ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഒടി അസിസ്റ്റന്റ്, പ്ലാസ്റ്റർ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഫോർമാൻ, ലബോറട്ടറി അറ്റൻഡന്റ്, ക്ലോറിനേറ്റർ ഓപ്പറേറ്റർ, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, മാനേജർ, വർക് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ, ലൈബ്രേറിയൻ, അസിസ്റ്റന്റ് സൂപ്രണ്ട്, മേട്രൻ, വാർഡൻ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ ഓവർസിയർ/സബ് ഇൻസ്പെക്ടർ.
www.dsssbonline.nic.in
www.dsssb.delhi.gov.in