സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിൽ 5447 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 12 വരെ. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവ്.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്ഞാനം വേണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസറായി രണ്ടുവർഷ പരിചയം വേണം.
പ്രായം: 2023 ഒക്ടോബർ 31ന് 21-30 (അർഹർക്ക് ഇളവ്). തെരഞ്ഞെടുപ്പ് ഓണ്‍ലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, ഇന്റർവ്യൂ എന്നിവയെ അടിസ്ഥാനമാക്കി. എഴുത്തുപരീക്ഷ ജനുവരിയിൽ. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ഫീസ്: 750 രൂപ (അർഹർക്ക് ഇളവ്).
www.bank.sbi, www.sbi.co.in
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് വിഭാഗങ്ങളിലായി 2100 ഒഴിവ്. ഡിസംബർ ആറു വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് ഓണ്‍ലൈൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. ജൂണിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂവും നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് അപേക്ഷിക്കുക.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും
എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)-1300 ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു യോഗ്യത. കരാർ നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും. ശന്പളം: ആദ്യ വർഷം-29,000, രണ്ടാം വർഷം 31,000.
ജൂണിയർ അസിസ്റ്റന്റ് മാനേജർ-800 ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (അർഹർക്ക് ഇളവ്). ബിരുദമാണു യോഗ്യത. പ്രായം: 20-25. യോഗ്യത, പ്രായം എന്നിവ 2023 നവംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും (അർഹർക്ക് ഇളവ്).
കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ഫീസ്: 1000 രൂപ (അർഹർക്ക് ഇളവ്). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
www.idbibank.in