കേന്ദ്ര സേനകളിൽ കോണ്‍സ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 26,146 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധനയുണ്ടാകും.
മുൻ വർഷം 24,369 ഒഴിവുകളിലേക്കായിരുന്നു പ്രാഥമിക വിജ്ഞാപനം. ഒഴിവുകൾ പിന്നീട് 50,187 ആയി ഉയർന്നു. ഇക്കുറി 75,768 ആയി ഉയരുമെന്നാണു റിപ്പോർട്ട്.
വിഭാഗങ്ങളും ഒഴിവും: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) 11,025, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) 6174, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) 3337, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) 3189, ആസം റൈഫിൾസ് 1490, സശസ്ത്ര സീമാ ബൽ (എസ്എസ്ബി) 635, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) 296 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: പത്താം ക്ലാസ്/മെട്രിക്കുലേഷൻ. പരീക്ഷാ ഫീസ്: 100 രൂപ (അർഹർക്ക് ഇളവ്). ഓണ്‍ലൈനായി ഫീസടയ്ക്കണം.
www.ssc.nic.in