ഡൽഹി: 559
ഡൽഹി എയിംസിൽ 361 സീനിയർ റെസിഡന്റ്/സീനിയർ ഡെമോണ്‍സ്ട്രേറ്റർ ഒഴിവ്. മൂന്നു വർഷ നിയമനം. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 8 വരെ. ഡിസംബർ 29ന് പരീക്ഷ. തസ്തികകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഡൽഹി എയിംസിൽ 198 ജൂനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 12 വരെ. യോഗ്യത: എംബിബിഎസ്/ബിഡിഎസ്/തത്തുല്യം.
www.aiimsexams.ac.in
മംഗളഗിരി: 112
ആന്ധ്രപ്രദേശ് മംഗളഗിരിഎയിംസിൽ 77 സീനിയർ റെസിഡന്റ്/സീനിയർ ഡെമോണ്‍സ്ട്രേറ്റർ ഒഴിവ്. താത്കാലിക നിയമനം. റോളിംഗ് വിജ്ഞാപനമാണ്. അപേക്ഷകരുമായുള്ളഇന്റർവ്യൂ ഡിസംബർ 15ന്.
മംഗളഗിരി എയിംസിൽ 35 ജൂനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. ഒരു വർഷ നിയമനം. ഇന്റർവ്യൂ ഡിസംബർ 14ന്. യോഗ്യത: എംബിബിഎസ്/തത്തുല്യം, സ്റ്റേറ്റ് മെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷൻ.
www.aiimsmangalagiri.edu.in
പാറ്റ്ന: 90
പാറ്റ്ന എയിംസിൽ 90 സീനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. താത്കാലിക നിയമനം. റോളിംഗ് വിജ്ഞാപനമാണ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 10 വരെ. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/ഡിഎം എംസിഎച്ച്/തത്തുല്യം. പ്രായപരിധി: 45.
www.aiimspatna.edu.in
ബിലാസ്പുർ: 55
ഹിമാചൽപ്രദേശ് ബിലാസ്പുരിലെ എയിംസിൽ 55 സീനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 8 വരെ. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി. പ്രായപരിധി: 45. ശന്പളം: 67,700.
https://aiimsbilaspur.edu.in
മധുര: 32
മധുര എയിംസിൽ ജൂനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്), സീനിയർ റെസിഡന്റ് അവസരം. ആകെ 32 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 10 വരെ.
https://jipmer.edu.in/aiims-madurai