ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) കീഴിൽ മഹാരാഷ്ട്രയിലെ പൂനയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി 10-12-2023.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്-49 (ലൈഫ് സയൻസസ്-32, ബയോഇൻഫർമാറ്റിക്സ്-3, സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സ്-2, സോഷ്യൽ സയൻസസ്-1, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/കംപ്യൂട്ടർ സയൻസ് ഡേറ്റാ സയൻസ്/ ഐ.ടി.-5, ഇലക്ട്രിക്കൽ 2, ഇലക്ട്രോണിക്സ്-1, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്-2). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസോടെ ത്രിവത്സര ബിരുദം/ എൻജിനിയറിംഗ് ബിരുദം/ ത്രിവത്സര ഡിപ്ലോമ. ശന്പളം 35,400-1,12,400 രൂപ. പ്രായം 30 കവിയരുത്.
ടെക്നീഷൻ: ഒഴിവ്-31 (മെഡിക്കൽ ലാബ് ടെക്നോളജി-21, ഇലക്ട്രിക്കൽ-4, ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ-2, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്-4). യോഗ്യത: സയൻസ് വിഷയത്തിലുള്ള പന്ത്രണ്ടാം ക്ലാസിൽ 55 ശതമാനം മാർക്കോടെയുള്ള വിജയം/തത്തുല്യം. ബന്ധപ്പെ ട്ട വിഷയത്തിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമയും. ശന്പളം: 19,900-63,200 രൂപ. പ്രായം 28 കവിയരുത് (അർഹർക്ക് ഇളവ്).
അപേക്ഷാഫീസ്: 300 രൂപ (അർഹർക്ക് ഇളവ്). അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
https://niv.icmr.org.in