നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
32 ഒഴിവുണ്ട്. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 15.
തസ്തികകളും ഒഴിവും
ലീഡിംഗ് ഓപ്പറേഷൻസ്-18, ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രഷറി-2, അഡ്മിനിസ്ട്രേഷൻ-2, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഓപ്പറേഷൻസ്-1, റിസ്ക് മാനേജ്മെന്റ്-3, ലീഗൽ-1, ഇന്റേണൽ ഓഡിറ്റ്-1, സ്ട്രാറ്റജിക് ഡെവലപ്മെന്റ് ആൻഡ് പാട്ണർഷിപ്പ്-2, ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഐ.എസ്. ഓഡിറ്റ്-2.
പ്രായം: 21-40 (അർഹർക്ക് ഇളവ്). യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://nabfid.org/ careers