ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ അലഞ്ഞ ആയിരക്കണക്കിന് അനാഥർക്ക് പിതാവും സഹോദരനും മകനുമായ പി.യു. തോമസിനെക്കുറിച്ചുള്ള സംഗീത ആൽബം സോഷ്യൽമീഡിയയുടെ കൈയടി നേടുന്നു. "കാവലായി നവജീവൻ' എന്ന ഈ ആൽബത്തിലെ ഗാനം രചിച്ച് ഈണം നൽകിയത് സിനോ ആന്റണിയാണ്.
കൊല്ലം അഭിജിത്തിന്റെ ശബ്ദത്തിലാണ് ഗാനം മധുരമഴയായി പെയ്തിറങ്ങുന്നത്. ആൻമി എലിസബത്ത് രാജുവാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. അനാഥത്വത്തിന്റെ വേദനയും ദാരിദ്രത്തിന്റെ വിഷമതകളും ചുമന്ന് തെരുവുകളിൽ വലഞ്ഞ ജീവിതങ്ങളെ തിരികെ കൊണ്ടുവരുവാൻ കാൽ നൂറ്റാണ്ടിലധികമായി നവജീവൻ ട്രസ്റ്റിന്റെ അമരത്തിരിക്കുന്ന വ്യക്തിത്വമാണ് തോമസ് ചേട്ടൻ എന്ന പി.യു. തോമസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.