ഏകദിന സംരംഭകത്വ ശിൽപശാലയുടെ ഉദ്ഘാടനം
കോഴിക്കോട്: തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രവാസി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. ന്യൂ നളന്ദ ഹോട്ടലിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് നിർവഹിച്ചു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി നോർക്ക എന്നും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Tags : A one-day workshop was organized. workshop NattuVishesham DistrictNews