റോട്ടറി ക്ലബ്ബിന്റെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ റോട്ടറി ഡിസിട്രിക് ഗവര്‍ണര്‍ കൃഷ്ണന് ജി. നായര്‍ നിര്‍വഹിക്കു
പാലാ: കൊഴുവനാല്‍ റോട്ടറി ക്ലബ്ബിന്റെയും പാലാ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ അമേരിക്കയിലെ നൈല്‍സ് റോട്ടറി ക്ലബ്ബിന്റെയും റോട്ടറി ഫൗണ്ടേഷന്റെയും സഹകരണത്തോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന് സൗജന്യമായി നാലു ഡയാലിസിസ് യന്ത്രങ്ങള്‍ നല്കി. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ചു നിശ്ചിത ശതമാനം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കും.
പദ്ധതിയുടെ ഉദ്ഘാടനം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക് 3211 ഗവര്‍ണര്‍ കൃഷ്ണന് ജി. നായര്‍ നിര്‍വഹിച്ചു.
പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി തോമസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
മരിയന്‍ മെഡിക്കല്‍ സെന്റര്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, കൊഴുവനാല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ബിജോയ് പോത്തന്, ഷിബു പീറ്റര്‍, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി എമ്മാനുവേല്‍, ടിംസ് പോത്തന്, സുധി ജബ്ബാര്‍, ഡോ. തോമസ് വാവാനിക്കുന്നേല്‍, സിസ്റ്റര്‍ ലിന്‍സി, ഡോ. ജോസ് കോക്കാട്ട്, ഡോ. ജീവന് ജോസഫ്, അരുണ്‍ സെബാസ്റ്റ്യന്‍, അനു കുര്യന്, സെബാസ്റ്റ്യന്‍ മോനിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഷിബു പീറ്ററിന് റോട്ടറി എക്സലന്‍സ് അവാര്‍ഡ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സമ്മാനിച്ചു.