x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി ഇ​ട​വ​ക​യി​ലെ സ്വാ​ശ്രയ​സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍


Published: May 26, 2026 05:05 AM IST | Updated: May 26, 2026 05:05 AM IST

ക​ടു​ത്തു​രു​ത്തി: പ​ള്ളി​യു​ടെ മു​ന്നി​ലൂ​ടെ വ​ഴി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി ഇ​ട​വ​ക​യി​ലെ സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന താ​ഴ​ത്തു​പ​ള്ളി​യി​ലെ സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ര്‍​ത്ത​ക​രാ​ണ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നു പ​ള്ളി​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി മു​ന്നി​ട്ട​റി​ങ്ങി​യ​ത്.

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ പു​തു​താ​യി ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. താ​ഴ​ത്തു​പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തു​കൂ​ടി​യാ​ണ് ബൈ​പാ​സ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. ബൈ​പ്പാ​സി​ല്‍​നി​ന്നു പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തേ​ക്ക് പു​തു​താ​യി വ​ഴി നി​ര്‍​മി​ക്കു​ന്ന​തി​നാ​യി വ​ന്‍ തു​ക​യാ​ണ് വേ​ണ്ടി​വ​ന്ന​ത്.

ഇ​ട​വ​കാം​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ച്ചാ​ണ് വ​ഴി നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​ണ പ്ര​വൃ‍​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള പ​ണം പൂ​ര്‍​ണ​മാ​യും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​വ​ക വി​കാ​രി​യെ ക​ണ്ട് ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തു​ന്ന കാ​ര്യ​ത്തി​നാ​യി അ​നു​മ​തി തേ​ടി​യ​ത്.

നി​ല​വി​ല്‍ പ​ള്ളി​യി​ലേ​ക്കു​ള്ള വ​ഴി ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​ണ്. ഇ​തു പ​ള്ളി​യു​ടെ പു​റ​കി​ലൂ​ടെ​യാ​ണ് പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. 1500 ബി​രി​യാ​ണി പൊ​തി​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. സ്വാ​ശ്രാ​യ​സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബി​രി​യാ​ണി ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി നേ​തൃ​ത്വം ന​ല്‍​കി​യ​ത്.


പാ​ഴ്‌​സ​ലാ​ക്കി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു മു​മ്പാ​യി വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം ഭ​ക്ഷ​ണ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ ഉ​ന്ന​തി​ക്കാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും കൂ​ടു​ത​ല്‍ സ​ഹാ​യ​ക​മാ​ക​ണെ​ന്നും ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം പ​റ​ഞ്ഞു.

Tags : nattu vishesham biryani challenge

Recent News

Corehub Up