മാലാഖപോലെ മണവാട്ടി
മഞ്ഞു പെയ്യുന്ന ഒരു ഡിസംബർ രാത്രിയിൽ തുവെള്ള ഗൗണിട്ടു മാലാഖയെപ്പോലെ ഒരുങ്ങി നിൽക്കുന്ന ആ നിമിഷം. ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ് അവളുടെ വിവാഹം. വിവാഹവും സ്വപ്നങ്ങളുമെല്ലാം സ്വർഗത്തിൽ എന്നു പറഞ്ഞിരുന്ന കാലം മാറി. ഇന്നത്തെ മണവാട്ടിമാർ വിവാഹവസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനായി കടകളിലേക്ക് എത്തുന്നതു തന്നെ വളരെ വിശാലമായ ട്രെൻഡ് പഠനത്തിനു ശേഷമാണ്.

എ-ലൈൻ മുതൽ ബോൾ ഗൗണ്‍ വരെ

തൂവെള്ള നിറത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഗൗണുകൾ ഇന്ന് ഏറെ ദൂരം മുന്നിട്ടു കഴിഞ്ഞു. വിവിധ ഡിസൈനിലും നിറങ്ങളിലും ഒക്കെയായി പല പേരുകളിലാണ് ഗൗണുകൾ ഇപ്പോൾ വിപണിയിൽ എത്തുന്നത്.

ബോൾ ഗൗണ്‍

കുട്ടിക്കാലത്തു വായിച്ചിട്ടുള്ള ഫാൻറസി കഥകളിലെ രാജകുമാരിയെപ്പോലെ വിവാഹദിവസം അണിഞ്ഞൊരുങ്ങണം എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ഇനി ഒന്നും ആലോചിക്കേണ്ട. ധൈര്യമായി ബോൾഗൗണ്‍ തെരഞ്ഞെടുക്കാം. നെറ്റ്, സാറ്റിൻ എന്നീ മെറ്റീരിയലുകളാണ് ബോൾഗൗണുകൾക്ക് ഉചിതം.

ജനപ്രിയൻ എ-ലൈൻ

വെഡിംഗ് ഗൗണുകളിൽ ജനപ്രിയതാരമാണ് എലൈൻ ഗൗണുകൾ. ശരീരത്തിെൻറ വെയ്സ്റ്റ് ലൈൻ വരെ ഇറുകിക്കിടക്കുന്ന ഇത്തരം ഗൗണുകൾക്ക് ഇംഗ്ലീഷ് അക്ഷരം എ യുടെ മാതൃകയാണുള്ളത്. എല്ലാത്തരം ശരീരപ്രകൃതമുള്ളവർക്കും ഇണങ്ങും എന്നതാണ് ഇവയെ താരമാക്കി മാറ്റിയത്.

ട്രംഫറ്റ് ഗൗണുകൾ

തോൾ ഭാഗം മുതൽ കാൽമുട്ടുവരെ ഇറുകിക്കിടക്കും എന്നതാണ് ട്രംഫറ്റ് ഗൗണുകളുടെ പ്രത്യേകത. എന്നാൽ കാൽമുട്ടു മുതൽ പാദം വരെയുള്ള ഭാഗത്തു വളരെ അയവുണ്ടായിരിക്കും. ഇടുപ്പളവു കുറഞ്ഞവർക്കാണ് ട്രംഫറ്റ് ഗൗണുകൾ കൂടുതൽ ഇണങ്ങുക.

മെർമെയ്ഡ് ഗൗണുകൾ

മത്സ്യകന്യകയെ ഓർമിപ്പിക്കുന്നവയാണ് മെർമെയ്ഡ് ഗൗണുകൾ. ട്രംഫറ്റ് മാതൃകയോടു സാദൃശ്യമുള്ള ഇവയ്ക്ക് പാദം വരെ ഇറുക്കമുണ്ടായിരിക്കും. വണ്ണം കുറഞ്ഞവർക്കും ഒൗവർഗ്ലാസ് ശരീരപ്രകൃതമുള്ളവർക്കും ഒരുപോലെ ഇണങ്ങുന്ന ഇവയ്ക്കും ആവശ്യക്കാർ ഏറെയാണ്.

താരമായി ടെയ്ൽ

റെഡ് കാർപ്പറ്റിലൂടെ നടന്നുവരുന്ന മണവാട്ടിക്കു പിന്നിലായി നീണ്ടു കിടക്കുന്ന ടെയ്ൽ അവൾക്ക് റോയൽ ലുക്ക് നൽകുമെന്നു നിസംശയം പറയാം. അതുകൊണ്ടു തന്നെ ഗൗണ്‍ തെരഞ്ഞെടുക്കാൻ എത്തുന്നവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ടെയ്ൽ. ടെയ്ലുകളുടെ നീളം കൂടുന്നതനുസരിച്ച് ഗൗണുകളുടെ മനോഹാരിതയും കൂടും.


വൈറ്റ് ഒൗട്ട്, ഓഫ് വൈറ്റ് ഇൻ

മണവാട്ടിമാരുടെ മനസു കീഴടക്കിയിരുന്ന തൂവെള്ള ഗൗണുകൾക്ക് ബൈബൈ പറഞ്ഞുകൊണ്ടു കടന്നുവന്നിരിക്കുകയാണ് ഓഫ് വൈറ്റ്, ഐവറി എന്നീ നിറങ്ങൾ. ലൈറ്റ് പീച്ച്, ഗോൾഡൻ എന്നീ നിറങ്ങൾക്കും ഇഷ്ടക്കാർ എറെയാണ്.

ബജറ്റ് ഫ്രണ്ട്ലി ഗൗണുകൾ

എല്ലാത്തരം ആളുകളുടേയും ബജറ്റിനുള്ളിൽ നിൽക്കുന്നവയാണ് വെഡിംഗ് ഗൗണുകൾ. 25000 രൂപ മുതൽ മുകളിലേക്കാണ് ഗൗണുകളുടെ വില.

തുണിത്തരങ്ങളുടെ ഗുണമേ·യ്ക്കനുസരിച്ചു വിലയിൽ വ്യത്യാസം വരാം. 7000 രൂപ മുതൽ മുകളിലേക്കാണ് ബ്രൈഡ്സ് മെയ്ഡ് ഗൗണുകളുടെ വില.

പകിട്ടോടെ സാറ്റിൻ

ഗൗണുകളുടെ മിഴിവിലും അഴകിലും സാറ്റിൻ വഹിക്കുന്ന പങ്കു വളരെ വലുതാണ്. മണവാട്ടിക്കു രാജകീയ പ്രൗഢി നൽകുന്ന മാറ്റ് ഫിനീഷ് സാറ്റിനു പിന്നാലെയാണ് ഇപ്പോൾ ഗൗണ്‍ ആരാധകർ. സാറ്റിൻ, നെറ്റ് എന്നിവ എലൈൻ ഗൗണുകൾക്ക് ഉപയോഗിക്കുന്പോൾ ട്രംഫറ്റ്, മെർമെയ്ഡ് ഗൗണുകൾക്ക് സാറ്റിൻ, ടസ്ക എന്നിവയും ബോൾ ഗൗണിനു നെറ്റും ആണു തെരഞ്ഞെടുക്കുന്നത്. പ്ലെയിൻ നെറ്റിൽ മണവാിയുടെ ആവശ്യമനുസരിച്ച് ബീഡ്, മിറർ വർക്കുകൾ ചെയ്യാവുന്നതാണ്.

||

ബ്യൂട്ടിഫുൾ ബ്രൈഡ്സ് മെയ്ഡ്

സ്വന്തം വിവാഹമെന്നപോലെ തന്നെ എല്ലാ പെണ്‍കുട്ടികളും കാത്തിരിക്കുന്ന ഒന്നാണ് ഏറ്റവും അടുത്ത കൂുകാരിയുടെ വിവാഹം. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരുക്കി അവർ കൂട്ടുകാരിയുടെ ഡിഡേയ്ക്കായി കാത്തിരിക്കും, ബ്രൈഡ്സ് മെയ്ഡായി തിളങ്ങാൻ. ബ്രൈഡ്സ് മെയ്ഡുകൾക്കിടയിലും ഇപ്പോൾ ഗൗണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പലപ്പോഴും നിറം തെരഞ്ഞെടുത്താകും ഇവർ ഡിസൈനേഴ്സിനെ സമീപിക്കുക. എല്ലാവർക്കും ഇണങ്ങുന്ന ഒരു മോഡൽ അല്ലെങ്കിൽ ഓരോരുത്തർക്കും ഇണങ്ങുന്നവ ഒരുക്കേണ്ടത് ഡിസൈനേഴ്സാണ്. ബ്രൈഡിെൻറ അതേ പ്രാധാന്യത്തോടെ തന്നെയാണ് ബ്രൈഡ്സ് മെയ്ഡുകൾക്കായുള്ള ഗൗണുകളും ഒരുക്കുന്നത്. സാറ്റിൻ, ഷിഫോണ്‍, നെറ്റ് തുടങ്ങിയ മെറ്റീരിയലുകളാണ് ബ്രൈഡ്സ് മെയ്ഡ് ഗൗണുകൾക്കായി ഉപയോഗിക്കുന്നത്.

അഞ്ജലി അനിൽകുമാർ
ഫോട്ടോ: ടി.സി ഷിജുമോൻ

വിവരങ്ങൾക്ക് കടപ്പാട്:
ഗ്ലോറി ആൻസണ്‍
കൾട്ടസ് haute couture
വഴുതയ്ക്കാട്, തിരുവനന്തപുരം
Loading...