അ​തു​ല്യ നേ​ട്ട​വു​മാ​യി അ​തു​ല്യ ദി​നേ​ശ്
അ​തു​ല്യ നേ​ട്ട​വു​മാ​യി അ​തു​ല്യ ദി​നേ​ശ്
Tuesday, March 8, 2022 4:13 PM IST
റോ​പ്പ് ആ​ക്‌​സ​സ് മേ​ഖ​ല​യി​ല്‍ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​ത​യാ​യി ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി അ​തു​ല്യ ദി​നേ​ശ്. പു​രു​ഷ​ന്മാ​ർ അ​ധി​ക​മാ​യി ചെ​യ്തി​രു​ന്ന റോ​പ് ആ​ക്‌​സ​സ് സ​ര്‍​വീ​സ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മാ​ണ് ഈ 19​ കാ​രി സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ന്നൈ​ത്തി ശാ​രീ​രി​കാ​ധ്വാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന ജോ​ലി​ക​ളാ​ണ് റോ​പ്പ് ആ​ക്‌​സി​സ് ടീം ​ചെ​യ്യു​ന്ന​ത്. ഏ​ത് ഉ​യ​ര​ത്തി​ലും റോ​പ്പ്, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യു​മാ​ണ് ഈ ​ജോ​ലി ചെ​യ്യു​ന്ന​ത്.

ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ്, സി​വി​ല്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ , മാ​നു​ഫാ​ക്ച​റിം​ഗ്, പെ​ട്രോ കെ​മി​ക്ക​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​ത്യേ​ക ജോ​ലി​ക​ള്‍​ക്കാ​ണ് റോ​പ്പ് ആ​ക്‌​സി​സ് ടീ​മി​ന്‍റെ പി​ന്തു​ണ വേ​ണ്ടി​വ​രു​ന്ന​ത്.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു ചെ​റി​യ പി​ഴ​വു പോ​ലും ഉ​ണ്ടാ​കാ​ത്ത വി​ധം ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ വ​ള​രെ​യ​ധി​കം ശാ​രീ​രി​ക ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള ജോ​ലി എ​ന്ന നി​ല​യി​ല്‍ പു​രു​ഷ​ന്മാ​രെ മാ​ത്ര​മാ​ണ് ഇ​തി​ലേ​ക്ക് ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ആ ​മേ​ഖ​ല​യി​ലേ​ക്കാ​ണ് അതുല്യയുടെ കടന്നുവരവ്. ഐ​ആ​ര്‍​എ​ടി​എ ലെ​വ​ല്‍ വ​ണ്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നാ​ണ് അ​തു​ല്യ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്


ഒ​രു ട്വി​ന്‍ റോ​പ്പി​ലൂ​ടെ ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ള പ​രി​ശീ​ല​നം, റിം​ഗി​ലു​ള്ള സാ​ങ്കേ​തി​ക പ​രി​ശീ​ല​നം, അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

സ​മ​സ്ത മേ​ഖ​ല​യി​ലും സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ഹ​സി​ക​ത ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന അ​തു​ല്യ ഈ ​ജോ​ലി​ക്ക് സ്വ​യം ത​യാ​റാ​യി മു​ന്നോ​ട്ടു വ​ന്ന​പ്പോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ഏ​രീ​സ് ഗ്രൂ​പ്പ് തീ​രു​മാ​നി​ച്ചതെന്ന് ഏ​രി​സ് റോ​പ്പ് ആ​ക്‌​സ​സ് ട്രെ​യി​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഷി​ജു ബാ​ബു പ​റ​ഞ്ഞു.