പോകാം, പാലുകാച്ചിമലയിലേക്ക്
സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും മനോഹര കാഴ്ചകളാണ് പാലുകാച്ചിമല സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശേരി താലൂക്കില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലാണ് പാലുകാച്ചിമല. മൂന്ന് മലകളും ഇവിടേക്കുള്ള ട്രക്കിംഗുമാണ് പാലുകാച്ചിയിലെ പ്രത്യേകത. വയനാടന്‍ മലകളും കൊട്ടിയൂര്‍ വനവും ചേരുന്ന വിശാലമായ കാഴ്ചകളാണ് പാലുകാച്ചിമലയുടെ നെറുകയിലുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 1200 അടി ഉയരം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രം പാലുകാച്ചിമലയുടെ താഴ്‌വരയിലാണ്. തണുത്ത കാറ്റും കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തലയില്ലാത്ത ഹനുമാന്റെയും ശിവ പാര്‍വതി ശില്പങ്ങളും ഇവിടെ കാണാം. ശിവനും പാര്‍വതിയും ഈ മലയുടെ മുകളില്‍ മധുവിധു ആഘോഷിച്ചിരുന്നുവെന്നും മൂന്ന് മലകള്‍ക്കിടയില്‍ അടുപ്പ് കൂട്ടി പാലുകാച്ചിയെന്നുമുള്ള ഐതിഹ്യങ്ങള്‍ ഇവിടെ പ്രചാരത്തിലുള്ളത്.

മലയിലെ കാഴ്ചകള്‍
* സൂര്യോദയവും അസ്തമയവും
* വയനാടന്‍ മലകളുടെയും കൊിയൂര്‍ വനത്തി ന്റെയും വിശാലദൃശ്യം
* ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പാത
* ശിവപാര്‍വതി പ്രതിമകള്‍
* പാറക്കൂങ്ങള്‍ക്കിടയിലെ അരുവികള്‍
* തണുത്ത കാറ്റും കോടമഞ്ഞും
* കശുമാവിന്‍ തോങ്ങള്‍

എങ്ങനെ എത്താം

കണ്ണൂരില്‍നിന്നു കൊട്ടിയൂര്‍ എത്തി കൊട്ടിയൂര്‍ - പേരാവൂര്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മലനിരകള്‍ കാണാം. ചുങ്കക്കുന്ന് കവലയില്‍നിന്നു തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒറ്റപ്ലാവില്‍ എത്തിച്ചേരും. ഇവിടെനിന്നാണ് മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നത്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പാതയാണ് മുകളിലേക്ക്. ജീപ്പ് പോലുള്ള വാഹനങ്ങളാണ് യാത്രക്ക് ഉത്തമം.

കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍നിന്നു കൊട്ടിയൂരിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ലഭിക്കും. മാനന്തവാടിയില്‍നിന്നു വരുന്നവര്‍ കണ്ണൂര്‍ ബോയ്‌സ് ടൗണ്‍ വഴിയുള്ള വണ്ടിക്കു കയറി കൊട്ടിയൂരുള്ള ചുങ്കക്കുന്ന് സ്‌റ്റോപ്പില്‍ ഇറങ്ങണം. ഇവിടെനിന്നു പാലുകാച്ചിമലയിലേക്ക് വാടകയ്ക്ക് ജീപ്പുകള്‍ ലഭിക്കും.

കണ്ണൂര്‍ ടൗണില്‍നിന്ന് 74 കിലോമീറ്റര്‍ ദൂരം
തലശേരിയില്‍നിന്ന് 61 കിലോമീറ്റര്‍
മാനന്തവാടിയില്‍നിന്ന് 27 കിലോമീറ്റര്‍
അടുത്ത വിമാനത്താവളം
കരിപ്പൂര്‍ 172 കിലോമീറ്റര്‍
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍
തലശേരി 61 കിലോമീറ്റര്‍

അടുത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍

പാല്‍ച്ചുരം വെള്ളച്ചാട്ടം
കൊട്ടിയൂര്‍ അമ്പലം
കൊട്ടിയൂര്‍ വന്യജീവി സങ്കേതം
ചാപ്പമല വ്യൂപോയിന്റ്
മിസ്റ്റി വെള്ളച്ചാട്ടം
ആറളം ഫാം
ആറളം വന്യജീവി സങ്കേതം
സൂചിമുഖി വെള്ളച്ചാട്ടം
കൊിയൂര്‍ റിസര്‍വ് ഫോറസ്റ്റ്
മുനീശ്വരന്‍കുന്ന് വ്യൂപോയിന്റ്
വെന്നോര വെള്ളച്ചാട്ടം.

വിവരങ്ങള്‍ക്ക് ഡിടിപിസി കണ്ണൂര്‍
0497 2706336, 9447524545.

കോന്നിയിലെ കാഴ്ചകള്‍

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പത്തനംതി ജില്ലയിലെ കോന്നി മാറുകയാണ്. കോന്നി- അടവി ഇക്കോ ടൂറിസം പദ്ധതിയിലൂടെ സഞ്ചാരികള്‍ക്കായി കുട്ടവഞ്ചി സവാരി, മരമുകളിലെ മുളവീടുകള്‍, ഔഷധ സസ്യ ഉദ്യാനം, ആനക്കൊട്ടില്‍, മ്യൂസിയം തുടങ്ങിയ ഒരുക്കിയിരിക്കുന്നു. 1942 ല്‍ സ്ഥാപിച്ച ആനക്കൂടും സ്ഥലവും ഏകദേശം ഒന്‍പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.


കോന്നിയില്‍നിന്നു പതിനാറു കിലോമീറ്റര്‍ അകലെ വനം വകുപ്പിന്റെ കീഴില്‍ മുണ്ടന്‍മൂഴിയില്‍ കല്ലാറിലെ തണ്ണിത്തോട് മുണ്ടോംമൂഴി കടവിലാണ് കുട്ടവഞ്ചി സവാരി. ഇവിടെനിന്നു ദീര്‍ഘ, ഹ്രസ്വദൂര സവാരികള്‍ നടത്തുന്നുണ്ട്. ഹ്രസ്വദൂര സവാരിയില്‍ ബംഗ്ലാവ് കടവില്‍നിന്നു കുട്ടവഞ്ചിയില്‍ അരമണിക്കൂര്‍ യാത്ര ചെയ്ത് അവിടെത്തന്നെ തിരികെയെത്താം. നാലു പേര്‍ക്ക് ഒരു കുട്ടവഞ്ചിയില്‍ യാത്ര ചെയ്യുന്നതിന് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. കാനന ഭംഗിയും കല്ലാറിന്റെ സൗന്ദര്യവും വന്യമൃഗങ്ങളെ നേരിട്ട് കാണുന്നതിനും ഒക്കെയായി മരത്തിന്റെ മുകളില്‍ മുളവീടുകളും നിര്‍മിച്ചിട്ടുണ്ട്. ആറ് മുളവീടുകളില്‍ ഒരെണ്ണം ഹണിമൂണ്‍ കോേജാണ്. എല്ലാ മുളവീടുകളിലും ഒരു മുറി, വാരന്ത, അടുക്കള, ബാത്ത് റൂം എന്നീ സൗകര്യങ്ങളുമുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നി- അടവി- ഗവി ടൂര്‍ പാക്കേജ്, 61 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ എട്ടു മണിക്കൂര്‍ വനയാത്ര തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

എന്തൊക്കെയാണ് കാഴ്ചകള്‍

ആനക്കൊട്ടില്‍
ആന സവാരി
മ്യൂസിയം
കല്ലാര്‍ പുഴ
അടവി കുട്ടവഞ്ചി യാത്ര
മരമുകളിലെ മുളവീടുകള്‍
ഔഷധ സസ്യ ഉദ്യാനം,

എങ്ങനെ എത്താം

കോന്നി ടൗണില്‍നിന്നു ചന്ദനപ്പള്ളി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇക്കോ ടൂറിസം സെന്ററിലെത്താം. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകി് 6 വരെയാണ് പ്രവര്‍ത്തന സമയം. ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശന ഫീസ് ഒരാള്‍ക്ക് 20 രൂപയാണ്. അഞ്ച് വയസില്‍ താഴെയുള്ള വര്‍ക്ക് പ്രവേശനം സൗജന്യം. അഞ്ച് മുതല്‍ 12 വയസുവരെയു ള്ളവര്‍ക്ക് അഞ്ചു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ആനസവാരിയുടെ ഭാഗമായി ഒരു സമയം രണ്ടുപേര്‍ക്ക് ആനപ്പുറത്തു കയറാം. 600 രൂപയാണ് ഫീസ്.

കോന്നി ഇക്കോ ടൂറിസം സെന്ററില്‍നിന്നു 11 കിലോമീറ്റര്‍ അകലെയാണ് അടവി ഇക്കോടൂറിസം കുട്ടവഞ്ചി സവാരിയും മുളവീടും. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് കുട്ടവഞ്ചി യാത്ര. മുളവീടുകള്‍ക്ക് 4000 രൂപയാണ് വാടക. ബസ് മാര്‍ഗം എത്തുന്നവര്‍ വനഭാഗത്തെ മുണ്ടോംമൂഴി പാലത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ഇറങ്ങി മണ്ണീറയിലേക്കുള്ള റോഡില്‍ 300 മീറ്റര്‍ സഞ്ചരിച്ചാല്‍ കുവട്ടഞ്ചി കേന്ദ്രത്തിലെത്താം.

കൊച്ചിയില്‍നിന്ന് 129 കിലോമീറ്റര്‍ ദൂരം
കോട്ടയത്തുനിന്ന് 67 കിലോമീറ്റര്‍
തിരുവല്ലയില്‍ നിന്ന് 40 കിലോമീറ്റര്‍
കൊട്ടാരക്കരയില്‍നിന്ന് 32 കിലോമീറ്റര്‍
തിരുവനന്തുപുരത്തുനിന്ന് 93 കിലോമീറ്റര്‍

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ പുനലൂര്‍ 32 കിലോമീറ്റര്‍ ദൂരം
ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് 34 കിലോമീറ്റര്‍
അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം 99 കിലോമീറ്റര്‍ ദൂരം
കൊച്ചി വിമാനത്താവളത്തിലേക്ക് 124 കിലോമീറ്റര്‍ ദൂരം.

അടുത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍
മന്നീര വെള്ളച്ചാട്ടം
ചെളിക്കുഴി വെള്ളച്ചാട്ടം
കാക്കാത്തിപ്പാറ വ്യൂ പോയിന്റ്
വെള്ളംതെറ്റി വ്യൂപോയിന്റ്
മണിയാര്‍ ഡാം
പെരുന്തേനരുവി വെള്ളച്ചാട്ടം
പനംകുടന്ന വെള്ളച്ചാട്ടം

വിവരങ്ങള്‍ക്ക്
കോന്നി ഇക്കോ ടൂറിസം സെന്റര്‍ 0471 2329770
അടവി ഇക്കോ ടൂറിസം മൂളവീട് 8547600634
ഡിടിപിസി പത്തനംതിട്ട 0468 2311343

മനീഷ് മാത്യു