തീം കേക്കില്‍ 'കീര്‍ത്തി'നേടി
തീം കേക്കില്‍ 'കീര്‍ത്തി'നേടി
Friday, October 5, 2018 4:41 PM IST
നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ജന്മദിനമോ വിവാഹവാര്‍ഷികമോ വരുമ്പോള്‍ അവര്‍ക്കായിട്ടൊരു കേക്ക്. അവര്‍ക്കായി മാത്രം രൂപകല്പന ചെയ്തത്... അതും സര്‍പ്രൈസായി്, അത് സാനിക്കുന്നത് വിദേശത്തുനിന്നായാലോ... ഇതില്‍പ്പരം ആനന്ദമുണ്ടോ?

നാട്ടിലുള്ളവര്‍ക്ക് കേക്ക് അയയ്ക്കണമെന്നു തോന്നുമ്പോള്‍ പ്രവാസികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് കീര്‍ത്തി നായര്‍. എരുമേലി തെക്കേപെരുഞ്ചേരി യില്‍ കീര്‍ത്തി നായര്‍ തീം കേക്കുകളുടെ തോഴിയാണ്. ഈ മേഖലയിലേക്ക് കടന്നുവന്നി് അധികം നാളായില്ലെങ്കിലും കീര്‍ത്തിയുടെ കേക്കിന്റെ രുചി അറിഞ്ഞ് അവരെത്തേടിയെത്തുന്നവര്‍ നിരവധിയാണ്.

ഹോബിയായി തുടങ്ങിയ ബിസിനസ്

ബിഎസ്‌സി നഴ്‌സിംഗ് പഠിച്ച കീര്‍ത്തി അടിസ്ഥാനപരമായി കേക്ക് ബേക്കിംഗ് കോഴ്‌സുകളൊന്നും പഠിച്ചിട്ടില്ല. കുറേക്കാലം നഴ്‌സായി ജോലി ചെയ്തു. ഇരക്കുട്ടികളെ നോക്കാന്‍ വേണ്ടി നഴ്‌സിംഗ് ജോലി ഉപേക്ഷിച്ചു വീട്ടില്‍ നില്‍ക്കുമ്പോഴാണ് ഹോബി എന്ന നിലയില്‍ കേക്ക് നിര്‍മാണത്തിലേക്ക് കടന്നത്. ആദ്യമൊക്കെ സാധാരണ കേക്കുകളാണ് ഉണ്ടാക്കിയത്. ശ്രമം പല തവണ പരാജയപ്പെട്ടു. എങ്കിലും കീര്‍ത്തി നിരാശയായില്ല. തുടര്‍ന്ന് ഒരു സാധാരണ സ്‌പോഞ്ച് കേക്ക് ഉണ്ടാക്കി. പിന്നെ കേക്കുണ്ടാക്കല്‍ ഒരു പാഷനായി മാറി. ഇതേക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമമായി. അങ്ങനെയാണ് സാധാരണകേക്കില്‍നിന്ന് തീം കേക്കുകളുടെ ലോകത്തേക്ക് വരുന്നത്. ഇന്റര്‍നെറ്റിന്റെയും ഷെഫുകളുടെയുമൊക്കെ സഹായത്തോടെയാണ് തീം കേക്ക് നിര്‍മാണം പഠിച്ചെടുത്തത്. ആദ്യമൊക്കെ മക്കള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി കേക്കുണ്ടാക്കി നല്‍കി. പിന്നീട് കേക്ക് നിര്‍മാണം ബിസിനസായി തുടങ്ങി.

നഴ്‌സിംഗ് വിട്ട് കേക്കു നിര്‍മാണത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമൊക്കെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പക്ഷേ കീര്‍ത്തിയുടെ താല്‍പര്യം കണ്ടറിഞ്ഞ വീട്ടുകാര്‍ ഇപ്പോള്‍ അവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നുണ്ട്.


ഫേസ്ബുക്ക് പേജ്

ഫേസ്ബുക്കില്‍ ഫുഡ് സ്റ്റോറീസ് പാചകവും പിന്നെ കുറച്ചു വാചകവും എന്നൊരു ഗ്രൂപ്പുണ്ട്. കീര്‍ത്തിയും സുഹൃത്തുക്കളും ചേര്‍ന്നിാണ് ആ ഗ്രൂപ്പ് തുടങ്ങിയത്. ഇന്നു 40,000 ത്തി നടുത്ത് ആളുകള്‍ ആ ഗ്രൂപ്പിലുണ്ട്. ഇതുവഴി ലഭിച്ച സുഹൃത്തുക്കളാണ് കീര്‍ത്തിയുടെ പ്രോത്സാഹനവും. ഗ്രൂപ്പുവഴിയും കീര്‍ത്തിയുടെ ഫേസ് ബുക്ക് പേജായ കീര്‍ത്തി ബേക്ക്‌സ് ട്രീറ്റ്‌സ് വഴിയുമാണ് ഓര്‍ഡര്‍ കിട്ടുന്നത്.

കസ്റ്റമേഴ്‌സില്‍ ചിലര്‍ കേക്കിനെക്കുറിച്ചുള്ള ഐഡിയ ആദ്യമേ തരും. ടേസ്റ്റിനെക്കുറിച്ചും ചേരുവകളെക്കുറിച്ചും സൂചിപ്പിക്കും. മറ്റു ചിലര്‍ കീര്‍ത്തിയുടെ ഇഷ്ടത്തിനു വിടും. 'ഓര്‍ഡര്‍ കിട്ടുമ്പോള്‍തന്നെ കേക്ക് കൊടുക്കേണ്ട ആളെക്കുറിച്ച് പഠിക്കും. എന്നിട്ട് അവരുടെ പ്രൊഫൈല്‍ പ്രതിഫലിക്കുന്ന തരത്തിലാണ് കേക്കില്‍ തീം ഉണ്ടാക്കുന്നത്. കഴിവതും നേരിട്ട് തന്നെ ഡെലിവറി ചെയ്യും. കേക്ക് കിട്ടുമ്പോഴുള്ള അവരുടെ മുഖത്തെ സര്‍പ്രൈസ് എനിക്കു കാണണം. കേക്ക് കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറയുന്നതോടെ ഓരോ കേക്കും കൂടുതല്‍ ക്രിയേറ്റീവ് ആയി ചെയ്യാന്‍ ശ്രമിക്കും. വീട്ടില്‍ കേക്കിംഗിനായി ഒരു സ്റ്റുഡിയോ ക്രമീകരിച്ചിട്ടുണ്ട്.'' കീര്‍ത്തി പറയുന്നു.

കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും കേക്ക് വിതരണം ചെയ്യുന്നത്. മാസം ശരാശരി അമ്പതിനായിരം രൂപയോളം വരുമാനമുണ്ട്

നിയാസ് മുസ്തഫ
ഫോട്ടോ: സനല്‍ വേളൂര്‍