എഫ്ഡിക്കു പകരം ഡെറ്റ് ഫണ്ട്
ഓഗസ്റ്റ് ഒമ്പതിന് ഒരിക്കൽക്കൂടി റിസർവ് ബാങ്കിന്റെ പണനയമെത്തുകയാണ്. പലിശ നിരക്ക് കാൽ ശതമാനം കണ്ടു കുറയ്ക്കുമെന്നു കരുതുന്നവർ ഏറെയുണ്ട്. ഇപ്പോൾ കുറച്ചില്ലെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് റീപോ നിരക്കിൽ 0.25 ശതമാനം വെട്ടിക്കുറവു പ്രതീക്ഷിക്കുന്നവരാണ് അനലിസ്റ്റുകൾ ഏറെ. അതിന് അവർക്കു കാരണങ്ങൾ ഏറെയുണ്ട്.

പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ സഹനീയ നിലയിൽ നിൽക്കുന്നത്, മികച്ച മൺസൂൺ, സാമ്പത്തിക വളർച്ച എട്ടു ശതമാനത്തിലേക്ക് ഉയരുന്നത്, കറന്റ് അക്കൗണ്ട് കമ്മി താഴ്ന്നു നിൽക്കുന്നത്, ധനകമ്മി പ്രതീക്ഷിക്കുന്നതുപോലെതന്നെ പരിധിയിൽ ഒതുങ്ങി നിൽക്കുന്നത്...

പക്ഷേ, കഴിഞ്ഞ ഏതാനും മാസങ്ങളായി മൊത്ത,ചില്ലറ വില പണപ്പെരുപ്പം ഉയർന്നു തുടങ്ങിയത് റിസർവ് ബാങ്കിനെ പലിശ നിരക്കു കുറയ്ക്കലിൽനിന്നു പിന്നോട്ടു വലിക്കുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.

2015 ജനുവരിക്കു ശേഷം റിസർവ് ബാങ്ക് റീപോ നിരക്ക് പലപ്പോഴായി 1.5 ശതമാനം വെട്ടിക്കുറച്ചു. അതായത് 8 ശതമാനത്തിൽനിന്ന് 6.5 ശതമാനത്തിലേക്കു നിരക്കു കുറഞ്ഞു. ഈ കാലയളവിൽ ഫിക്സ്ഡ് ഡിപ്പോസിറ്റിന്റെ പലിശ 9 ശതമാനത്തിനു ചുറ്റളവിൽനിന്നു 7.25–7.75 ശതമാനത്തിലേക്കു ചുരുങ്ങിയിട്ടുണ്ട്. ചുരുക്കം ചില ബാങ്കുകൾ മാത്രമാണ് 8 ശതമാനം പലിശ നൽകുന്നത്.
പലിശ ഇനിയും കുറയുമോ? ഈ സാഹചര്യത്തിൽ എന്താണു ചെയ്യുക?

<യ>പകരം ഡെറ്റ് ഫണ്ടുകൾ?

സ്‌ഥിര നിക്ഷേപ പലിശ കുറയുമ്പോൾ സാധാരണ ഗതിയിൽ ഡെറ്റ് ഫണ്ടുകളിൽനിന്നുള്ള റിട്ടേൺ വർധിക്കുകയാണ് ചെയ്യുന്നത്. ഈ മേഖലയിലെ മികച്ച ഡെറ്റ് ഫണ്ടുകൾ നൽകിയ അഞ്ചുവർഷക്കാലത്ത് നൽകിയ ഏറ്റവും കൂടിയ റിട്ടേൺ 11.53 ശതമാനവും ഏറ്റവും മോശം റിട്ടേൺ 7.5 ശതമാനവുമാണ്.
ഇവ തീർച്ചയായും ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാൾ മികച്ചതാണ്. സ്‌ഥിര നിക്ഷേപത്തിന്റെ മാക്സിമം പലിശ ഈ കാലയളവിൽ ലഭിച്ചത് 9.25 ശതമാനമാണ് എന്നോർക്കുക.

മൂന്നുവർഷക്കാലയളവിലേക്കു വരുമ്പോൾ ഡെറ്റ് ഫണ്ട് റിട്ടേൺ കുറേക്കൂടി മെച്ചപ്പെട്ട നിലയാണ് കൈവരിച്ചിട്ടുള്ളത്. ഏറ്റവും മോശം ഫണ്ടു പോലും 7.95 ശതമാനം റിട്ടേൺ നൽകി. ഈ വിഭാഗത്തിൽ കൂടിയ റിട്ടേൺ 11.97 ശതമാനമാണ്.

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ17മുമ2.ഷുഴ മഹശഴി=ഹലളേ>

എങ്കിൽപ്പോലും എഫ്ഡിയിലെ ഒന്നര ശതമാനം ഇടിവ് അതേ തലത്തിൽ ദീർഘകാല ഡെറ്റ് ഫണ്ടുകളിൽ അത്ര കണ്ടു പ്രതിഫലിച്ചില്ല എന്നതാണു വസ്തുത. മൂന്നുവർഷത്തിനു താഴെയുള്ള ഡെറ്റ് ഫണ്ടുകളാണ് ദീർഘകാലയളവിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഹ്രസ്വകാല ഡെറ്റ് ഫണ്ടുകൾ ഈ കാലയളവിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ഇതിൽനിന്നു വ്യക്‌തമാകുന്നത് ഒരു കാര്യമിതാണ്. എല്ലാ നിക്ഷേപകർക്കും ഇതു യോജിച്ചതല്ല. ഡെറ്റ് ഫണ്ടിലും നിരവധി റിസ്കുകൾ ഒളിച്ചു കിടപ്പുണ്ട്. എഫ്ഡി നിരക്കുകൾ കുറയുമ്പോൾ കണ്ണടച്ചു ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയാൽ അത് ഒരിടത്തും കൊണ്ടുചെന്നെത്തിക്കുകയില്ല.

<യ>റിസ്കും വ്യതിയാനവും

ഡെറ്റ് ഫണ്ടിലും റിസ്കും വ്യതിയാനവുമുണ്ട്. അതിനാൽ കണ്ണടച്ചു നിക്ഷേപിച്ചാൽ ചിലപ്പോൾ നിരാശപ്പെടേണ്ടതായി വരും. മറ്റേതൊരു വിപണി ലിങ്ക്ഡ് നിക്ഷേപ ഉപകരണങ്ങളേപ്പോലെയും സമയത്തെക്കുറിച്ചുള്ള സെൻസ് നിക്ഷേപകന് ആവശ്യമുണ്ട്.

നിക്ഷേപകനെ സംബന്ധിച്ചിടത്തോളം എപ്പോൾ, എങ്ങനെ പണം ആവശ്യമുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കണം ഡെറ്റ് ഫണ്ടുകൾ തെരഞ്ഞെടുക്കേണ്ടത്.

നിക്ഷേപകന് ഒറ്റയടിക്ക് പണം വലിക്കേണ്ടതുണ്ടെന്നു കരുതുക. അതായത് യൂണിറ്റുകൾ എല്ലാം റിഡീം ചെയ്തു തുക ആവശ്യമുണ്ടെങ്കിൽ ശുദ്ധമായ എഫ്ഡിയാണ് യോജിച്ചത്.

മറിച്ച് ഇടയ്ക്കിട റിഡീം ചെയ്തു തുകയെടുക്കുന്ന സ്വഭാവമാണെങ്കിൽ ഡെറ്റ് ഫണ്ടുകൾ ഇത്തരം നിക്ഷേപകന് യോജിച്ചതാണ്.


ഡെറ്റ് ഫണ്ടുകൾ കാര്യക്ഷമമായ നികുതിയാസൂത്രണത്തിനു സഹായിക്കുമെന്നു പറയാറുണ്ട്. ടിഡിഎസും ഓരോ സാമ്പത്തിക വർഷവും നൽകുന്ന നികുതിയും എഫ്ഡിയിൽനിന്നുള്ള നേട്ടത്തെ ഡെറ്റ് ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ കുറയ്ക്കുന്നു.

<യ>ഡെറ്റ് ഫണ്ടിനു മേന്മയേറെ

ഡെറ്റ് ഫണ്ടിന് എഫ്ഡിക്കില്ലാത്ത ഒട്ടേറെ മേന്മകൾ ദീർഘകാലത്തിലുണ്ട്.

* എഫ്ഡിയിൽനിന്നുള്ള വരുമാനവും ഡെറ്റ് ഫണ്ടിൽനിന്നുള്ള വരുമാനവും നികുതി വിധേയമാണ്. മൂന്നുവർഷത്തിനു താഴെയുള്ള കാലയളവിൽ എഫ്ഡിക്കും ഡെറ്റ് ഫണ്ടിനുമുള്ള നികുതി കണക്കാക്കുന്നത് ഒരുപോലെയാണ്. മൂന്നുവർഷത്തിനു മുകളിലാണ് ഇൻഡെക്സേഷൻ ആനുകൂല്യം ലഭിക്കുന്നത്.

* ബാങ്ക് ഫിക്്സ്ഡ് ഡിപ്പോസിറ്റിൽനിന്നുള്ള പലിശയ്ക്ക് ഓരോ ധനകാര്യവർഷവും നികുതി നൽകണം. നിക്ഷേപകൻ ഏതു നികുതി ബ്രാക്കറ്റിലാണോ അതായിരിക്കും ബാധകമാകുക.
എന്നാൽ ഡെറ്റ് ഫണ്ടിലെ നികുതി അതിന്റെ റിഡംപ്ഷൻ കാലയളവു വരെ നീട്ടിക്കൊണ്ടുപോകാം. ഇൻഡെക്സേഷൻ ഉപയോഗപ്പെടുത്തുകയാണെങ്കിൽ 20.6 ശതമാനവും അല്ലെങ്കിൽ 10.3 ശതമാനവുമാണ് പലിശ നിരക്ക്. ഇൻഡെക്സേഷൻ ഉപയോഗിച്ച് 20 ശതമാനം നികുതി നൽകിയാൽ ഫ്ളാറ്റ് നിരക്കിൽ നൽകുന്നതിനേക്കാൾ കുറവായിരിക്കും. പ്രത്യേകിച്ചും പണപ്പെരുപ്പം ഉയർന്നു നിൽക്കുമ്പോൾ.

* എഫ്ഡിയും ഡ്റ്റ്െ ഫണ്ടും തമ്മിലുള്ള മറ്റൊരു വ്യത്യാസം ഇതാണ്. ഡെറ്റ് ഫണ്ടിൽ കോമ്പൗണ്ടിംഗിന് കൂടുതൽ ഓരോ വർഷവും ലഭിക്കുന്നു. ദീർഘകാലത്തിൽ ഇതു മച്യൂരിറ്റിത്തുകിയിൽ വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏഴര ശതമാനം റിട്ടേണുള്ള ഡെറ്റ് ഫണ്ടുകൾ 10 ശതമാനം റിട്ടേൺ ഉള്ള എഫ്ഡിയേക്കാൾ മെച്ചപ്പെട്ട റിട്ടേൺ നൽുകന്നതായാണ് അനുഭവം! ഡെറ്റ് ഫണ്ടിൽ എഫ്ഡിയേക്കാൾ റിസ്ക് കൂടുതലുണ്ട്. ദീർഘകാലത്തിൽ ( പത്തു വർഷത്തിനു മുകളിൽ) ഇവ തമ്മിലുള്ള റിസ്ക് വ്യത്യാസം വളരെ ചെറുതാണ്.

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ17മുമ3.ഷുഴ മഹശഴി=ഹലളേ>

പത്തു ലക്ഷം രൂപ 10 ശതമാനം റിട്ടേണിൽ 30 ശതമാനം നികുതി ബ്രാക്കറ്റിൽ നിക്ഷേപം നടത്തിയാൽ 25 വർഷം കഴിയുമ്പോൾ ലഭിക്കുന്നത് 53,14,449 രൂപയാണ്.

അതേ സമയം ഇതേ തുക 7.5 ശതമാനം റിട്ടേൺ നൽകുന്ന ഇൻകം ഫണ്ടിൽ നിക്ഷേപം നടത്തിയാൽ 25 വർഷത്തിനുശേഷം ലഭിക്കുക 10 ഫ്ളാറ്റ് നികുതി നിരക്കിൽ ലഭിക്കുക 55,73,211 രൂപയാണ്.
അഞ്ചു ശതമാനം പണപ്പെരുപ്പത്തിൽ ഇൻഡെക്സേഷൻ എടുത്താൽ ലഭിക്കുന്ന വരുമാനം 55,39,671 രൂപയാണ്.

* എത്ര തുക നിക്ഷേപിക്കണമെന്നും എത്ര പിൻവലിക്കണമെന്നും നിക്ഷേപകന് എപ്പോൾ വേണമെങ്കിലും തീരുമാനിക്കാം. സേവിംഗ്സ് അക്കൗണ്ടുപോലെ ഉപയോഗിക്കാം.

* പലിശ സൈക്കിളിൽ മെച്ചപ്പെട്ട റിട്ടേൺ കിട്ടാനുള്ള സാധ്യതയുമേറെ

* പിൻവലിക്കുമ്പോൾ മാത്രം നികുതി നൽകിയാൽ മതി.

<യ>ഡെറ്റ് ഫണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ

* നിക്ഷേപശേഖരത്തിലെ അസറ്റിന്റെ ഗുണമേന്മ
* ഡെറ്റിന്റെ യീൽഡ്
* കോസ്റ്റ്
* കുറഞ്ഞ എക്സ്പെൻസ് റേഷ്യോ
* ഹ്രസ്വകാല മച്യൂരിറ്റി
* നിക്ഷേപശേഖരത്തിന്റെ ശരാശരി മച്യൂരിറ്റി കാലയളവ് നിക്ഷേപം കാലയളവിനേക്കാൾ കുറവായിരിക്കുക. നിങ്ങളുടെ നിക്ഷേപ കാലയളവ് മൂന്നു വർഷമാണെങ്കിൽ ശരാശരി മച്യൂരിറ്റി കാലയളവ് ഏതാനും മാസങ്ങളാകുന്നത് നന്ന്.

<യ>വാൽക്കഷണം

ഇതിനർത്ഥം എഫ് ഡി മോശമാണെന്നല്ല. ഏറ്റവും ലളിതമായ നിക്ഷേപ ഉപകരണമാണ് എഫ്ഡി. പ്രത്യേകിച്ചും ഹ്രസ്വകാലത്തിൽ ഏറ്റവുംമികച്ച നിക്ഷേപ ഉപകരണമാണ്. ദീർഘകാലത്തിൽ ഇതുപയോഗിക്കാതിരിക്കുക.