ഓ​ഡി വാ​ഹ​ന വി​ല​യി​ൽ ജൂ​ൺ ഒ​ന്ന് മു​ത​ൽ മാ​റ്റം
ഓ​ഡി വാ​ഹ​ന വി​ല​യി​ൽ ജൂ​ൺ ഒ​ന്ന് മു​ത​ൽ മാ​റ്റം
Monday, April 29, 2024 5:07 PM IST
കൊ​ച്ചി: ജൂ​ൺ ഒ​ന്ന് മു​ത​ൽ വാ​ഹ​ന വി​ല ര​ണ്ടു ശ​ത​മാ​നം വ​രെ വ‍​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി ജ​ർ​മ​ൻ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഔ​ഡി. ഉ​ത്പാ​ദ​ന, ഗ​താ​ഗ​ത ചെ​ല​വു​ക​ളി​ൽ വ​ന്ന വ​ർ​ദ്ധ​ന​യാ​ണ് വാ​ഹ​ന വി​ല കൂ​ട്ടാ​ൻ കാ​ര​ണം.

ഉ​യ​രു​ന്ന ഉ​ത്പാ​ദ​ന ചെ​ല​വു​ക​ളും ഗ​താ​ഗ​ത ചെ​ല​വു​ക​ളും കാ​ര​ണം വാ​ഹ​ന വി​ല ര​ണ്ടു ശ​ത​മാ​നം വ​രെ കൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ന്ന​യാ​ണ്. ക​മ്പ​നി​യു​ടെ​യും ഡീ​ല​ർ​മാ​രു​ടെ​യും സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് വി​ല വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണ് എ​പ്പോ​ഴ​ത്തെ​യും പോ​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം ക​ഴി​യു​ന്ന​ത്ര കു​റ​ച്ച് കൊ​ണ്ടാ​ണ് ഈ ​വി​ല വ​ർ​ധ​ന​യെ​ന്ന് ഔ​ഡി ഇ​ന്ത്യാ മേ​ധാ​വി ബ​ൽ​ബീ​ർ സി​ങ് ധി​ല്ല​ൻ പ​റ​ഞ്ഞു.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം ഔ​ഡി ഇ​ന്ത്യ 7,027 യൂ​ണി​റ്റു​ക​ൾ വി​റ്റ് മൊ​ത്ത​വ​ള​ർ​ച്ച 33 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി. ഓ​ഡി​യു​ടെ യൂ​സ്‌​ഡ്‌ കാ​ര്‍ ബ്രാ​ൻ​ഡ് ആ​യ ഓ​ഡി അ​പ്രൂ​വ്ഡ്:​പ്ല​സ് സാ​മ്പ​ത്തി​ക വ​ര്‍​ഷം 50 ശ​ത​മാ​നം വ​ള​ര്‍​ച്ച നേ​ടി.

ഓ​ഡി ഇ​ന്ത്യ വാ​ഹ​ന നി​ര: ഓ​ഡി എ 4, ​ഓ​ഡി എ 6, ​ഓ​ഡി എ 8 ​എ​ൽ, ഓ​ഡി ക്യു 3, ​ഓ​ഡി ക്യു 3​സ്പോ​ർ​ട്ട്ബാ​ക്ക്, ഓ​ഡി ക്യു 5, ​ഓ​ഡി ക്യു 7, ​ഓ​ഡി ക്യൂ8, ​ഓ​ഡി എ​സ് 5 സ്പോ​ർ​ട്ട്ബാ​ക്ക്, ഓ​ഡി ആ​ർ എ​സ് 5 സ്പോ​ർ​ട്ട്ബാ​ക്ക്,

ഓ​ഡി ആ​ർ എ​സ് ക്യൂ8, ​ഓ​ഡി ക്യൂ8 50 ​ഇ-​ട്രോ​ണ്‍, ഓ​ഡി ക്യൂ8 55 ​ഇ-​ട്രോ​ണ്‍, ഓ​ഡി ക്യൂ8 ​സ്‌​പോ​ര്‍​ട്ട്ബാ​ക്ക് 50 ഇ-​ട്രോ​ണ്‍, ഓ​ഡി ക്യൂ8 ​സ്‌​പോ​ര്‍​ട്ട്ബാ​ക്ക് 55 ഇ-​ട്രോ​ണ്‍, ഓ​ഡി ഇ-​ട്രോ​ണ്‍ ജി ​ടി, ഓ​ഡി ആ​ര്‍​എ​സ് ഇ-​ട്രോ​ണ്‍ ജിടി.