തനിച്ചുള്ള യാത്രയിൽ കരുതിയിരിക്കാം
ഇന്നത്തെ സ്ത്രീകളിൽ പലരും തനിച്ച് ധാരാളം യാത്രകൾ നടത്തുന്നവരാണ്. എന്നാൽ അൽപം ഭയവും ആശങ്കയുമൊക്കെ ഉള്ളിലില്ലാത്തവരായി ആരുമില്ല. കാരണം പുറത്തുള്ള ലോകം അവൾക്കെതിരേ അനേകം വെല്ലുവിളികളുയർത്തുന്നു. തനിച്ചുള്ള യാത്രകളിൽ ഈ ഭീതി വേണ്ട. അല്പം കരുതൽ മതിയാകും. നിങ്ങൾക്കു സ്വതന്ത്രമായി സ്വന്തം പ്ലാനിൽ യാത്രചെയ്യുന്നതു ശീലിക്കാം. ഈ യാത്രകൾ തികച്ചും ഉദ്വേഗം ജനിപ്പിക്കുന്നതും ആനന്ദദായകവുമാക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കണം.

ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും

സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താനാകുമെന്ന് അറിയുകയാണ് ആദ്യപടി. നാം പോകാനാഗ്രഹിക്കുന്ന സ്ഥലത്തെപ്പറ്റി ചെറിയൊരു അന്വേഷണം നടത്താം. ട്രിപ്പ് അഡ്വൈസർ തുടങ്ങിയ സൈറ്റുകളിൽ പരതുന്നതിൽ തെറ്റില്ല. ഏതു ഹോട്ടൽ സുരക്ഷിതമാണ്, എവിടെ പോയാൽ അരക്ഷിതാവസ്ഥയുണ്ട് തുടങ്ങിയ വിവരങ്ങൾ മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ വായിച്ചറിയാം. ഈ സ്ഥലത്തു പോയ പല സുഹൃത്തുക്കളെയും വിളിച്ചു ചോദിക്കാം. ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാം. അവിടെയുള്ള കാലാവസ്ഥയ്ക്കനുസൃതമായ വസ്ത്രങ്ങൾ വാങ്ങിക്കാം. യാത്രയ്ക്കാവശ്യമായ ടിക്കറ്റ്, മറ്റു രേഖകൾ എല്ലാം എടുത്തെന്ന് അവസാന നിമിഷം ഉറപ്പുവരുത്താം. അല്പസമയം മുന്പേ വിമാനത്താവളത്തിലോ റെയിൽവേസ്റ്റേഷനിലോ എത്തിയാൽ അവസാന നിമിഷമുള്ള മാനസികസമ്മർദം ഒഴിവാക്കാം.

മറ്റൊരു രാജ്യത്തേക്കാണ് പോകുന്നതെങ്കിൽ അവിടത്തെ ഭാഷ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകം കൈയിൽ കരുതാം. അതിലെ ചില അത്യാവശ്യവാക്യങ്ങൾ പഠിക്കാം. തികഞ്ഞ ആവിശ്വാസത്തോടെ യാത്രതിരിക്കാം. അത്യാവശ്യമരുന്നുകളും ഭക്ഷണവും കൈയിൽ കരുതാം. ഏതൊക്കെ സ്ഥലങ്ങൾ ഒഴിവാക്കണം, ഏതൊക്കെ യാത്രാസൗകര്യങ്ങൾ ഉപയോഗിക്കാം എന്നിവ നേരത്തേ ചോദിച്ചറിയാം. ഏതെങ്കിലും താമസസൗകര്യം ഏർപ്പാടാക്കുന്നതിനു മുന്പ് അവിടെ മുന്പ് താമസിച്ച യാത്രക്കാരുടെ അഭിപ്രായങ്ങൾ ചോദിക്കാം. (ഇതെല്ലാം ഇന്ന് ഇൻറർനെറ്റിലൂടെ സാധ്യമാണ്).

നിങ്ങളുടെ ലക്ഷ്യസ്ഥാനത്തു ചെന്നശേഷം അവിടെനിന്നും മറ്റൊരിടത്തേക്കുള്ള പൊതുയാത്രാസൗകര്യങ്ങൾ ആരായണം. യാത്രതിരിക്കുംമുന്പ് നിങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ആവശ്യമായ കുത്തിവയ്പ്പുകൾ എടുത്തശേഷം യാത്രതിരിക്കാം. ട്രാവൽ ഇൻഷ്വറൻസ് എടുക്കാൻ മറക്കരുത്.

ആരെയും അമിതമായി വിശ്വസിക്കേണ്ട

യാത്രയിൽ പരിചയപ്പെടുന്നയാളുകളെ പെട്ടെന്നു വിശ്വസിക്കരുത്. ഇടയ്ക്കു ബാത്ത്റൂമിൽ പോകുന്പോൾ അടുത്തുള്ള യാത്രക്കാർക്കു നിങ്ങളുടെ ബാഗ് നൽകാതിരിക്കുക. യാത്രയിൽ മദ്യം കഴിക്കരുത്. മറ്റുയാത്രക്കാർ തരുന്ന പാനീയങ്ങളും ഭക്ഷണവും കുടിക്കുകയോ കഴിക്കുകയോ ചെയ്യരുത്. നിങ്ങൾ ചെന്നെത്തുന്ന സ്ഥലത്തെ വസ്ത്രങ്ങൾ ധരിച്ചാൽ ആ സംസ്കാരവുമായി കൂടുതൽ ഇഴുകിച്ചേരാം. നിങ്ങളുടെ വ്യ ത്യസ്തമായ വസ്ത്രധാരണ രീതിയിൽനിന്നും നിങ്ങളൊരു വിദേശിയാണെന്നു മറ്റുള്ളവർ തിരിച്ചറിയും. ഇത് നിങ്ങളെ മോഷണത്തിനും അതിക്രമങ്ങൾക്കും ഇരയാക്കും. നിങ്ങളുടെ ഉള്ളിൽ ഭയംതോന്നിയാലും മുഖത്ത് ആവിശ്വാസം പ്രകടിപ്പിക്കണം. ഇടവഴികളിലൂടെ നടക്കുന്പോൾ തലയുയർത്തി, തോളുകൾ വിരിച്ച്, നേരേനോക്കി, ഒരു ലക്ഷ്യത്തിലേക്കെന്നപോലെ നടക്കുക. ഇടയ്ക്കു വഴിതെറ്റിയാൽ അടുത്തുള്ള കടയിൽ കയറി വഴി ചോദിക്കാം. ഏറ്റവും സുരക്ഷിതമായ ഹോട്ടലിൽമാത്രം താമസിക്കണം. സുരക്ഷയ്ക്കായി അല്പം പണം കൂടുതൽ ചെലവഴിക്കാം. രാത്രി വളരെ വൈകിയെത്തുന്ന വിമാനം ഒഴിവാക്കാം. ഇനി നിങ്ങൾ വൈകിയെത്തിയാൽ നിങ്ങളെ വിളിക്കാനായി വണ്ടി അയയ്ക്കുന്ന ഹോട്ടലുകൾ തെരഞ്ഞെടുക്കാം. അല്പം പണം ലാഭിക്കാനായി ഒറ്റപ്പെട്ട ഹോട്ടലിൽ തങ്ങരുത്.

ആത്മവിശ്വാസം കൈവിടരുത്

ചിലപ്പോൾ ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കാം. ഉദാ: നിങ്ങളുടെ പണസഞ്ചി നഷ്ടപ്പെടാം. ക്രെഡിറ്റ് കാർഡ് നഷ്ടമാകാം. നിങ്ങൾക്ക് അസുഖം വരാം. ആശുപത്രിയിൽ പോകേണ്ടിവരാം. നിങ്ങളുടെ ടിക്കറ്റിെൻറയും ക്രെഡിറ്റ് കാർഡിെൻറയും രണ്ട് കോപ്പികൾ സൂക്ഷിക്കുക. പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട് നന്പർ എന്നിവയുടെ കോപ്പിയെടുത്ത് നിങ്ങളുടെ ഇമെയിലിൽ അറ്റാച്ച് ചെയ്യുക. നിങ്ങളുടെ ലഗേജിൽ രഹസ്യമായൊരിടത്ത് കുറച്ച് പണം സൂക്ഷിക്കണം. (ഒരു ബോക്സിലോ, സാനിറ്ററി പാഡിെൻറ കവറിലോ വച്ചാൽ ആരും സംശയിക്കില്ല). ട്രാവൽ ഇൻഷ്വറൻസിെൻറ കോപ്പികളും രണ്ടു ബാഗുകളിലായി വയ്ക്കാം. നിങ്ങളുടെ യാത്രയുടെ വിശദാംശങ്ങൾ, നിങ്ങളുടെ ഫ്ളൈറ്റ്, എവിടെ താമസിക്കാനുദ്ദേശിക്കുന്നു, നിങ്ങളുടെ യാത്രയുടെ പ്ലാൻ, ബാങ്ക് അക്കൗണ്ട് നന്പർ എന്നിവ നിങ്ങളുടെ വീട്ടുകാരെയും വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെയും അറിയിച്ചിരിക്കണം. ഇടയ്ക്ക് ഇവരെ വിളിക്കുകയോ ഇമെയിൽ അയയ്കകുകയോ ചെയ്യാം.


ഇതു ശ്രദ്ധിക്കാം

നിങ്ങളുടെ യാത്രാപദ്ധതികൾ ഇടയ്ക്ക് മാറ്റാതിരിക്കുക. നടന്നുപോകുന്പോൾ ഇയർഫോണ്‍വച്ച് പാട്ടുകേട്ട് പോകാതിരിക്കുക. ഫോണ്‍, പഴ്സ് എന്നിവ പോക്കറ്റിൽ അലക്ഷ്യമായി ഇടാതിരിക്കുക. സുരക്ഷിതമല്ലായെന്നു തോന്നുന്ന ടാക്സികളിൽ കയറരുത്. നിങ്ങളുടെ ഉള്ളിൽനിന്നും ഒരു സ്വരം ഇതു ശരിയല്ല, ഈ സ്ഥലം വേണ്ട എന്നു പറഞ്ഞാൽ അതു ശ്രദ്ധിക്കുക. എല്ലായ്പോഴും ടൗണിെൻറ മധ്യത്തിൽ താമസിക്കുക, വിജനപ്രദേശങ്ങൾ ഒഴിവാക്കുക. നിങ്ങൾ പോകുന്ന നഗരത്തിെൻറ ഒരു മാപ്പ് നിങ്ങളുടെ ഫോണിൽ ഡൗണ്‍ലോഡ് ചെയ്യുക. (ആപ്പ് ലഭ്യമാണ്). ഇങ്ങനെ ചെയ്താൽ ഇൻറർനെറ്റ് കണക്ഷനില്ലെങ്കിലും നിങ്ങൾക്ക് ആ സ്ഥലത്തിെൻറ ഏകദേശമാർഗരേഖ ലഭിക്കും. മറ്റുള്ളവർക്ക് നിങ്ങൾ മാപ്പ് നോക്കുകയാണെന്ന് തോന്നുകയുമില്ല. നിങ്ങൾ താമസിക്കുന്ന ഹോട്ടൽ ശരിയല്ലായെന്നു തോന്നിയാൽ അവിടെനിന്നും മാറാൻ മടിക്കരുത്. തനിയെ പാർക്കുകളിൽ വൈകുന്നേരങ്ങളിൽ നടക്കരുത്. നിങ്ങൾ ചെല്ലുന്ന നഗരത്തിൽ നിങ്ങളുടെ ബാങ്കിെൻറ കാർഡ് എടുക്കുമോ, എടിഎം സൗകര്യമുണ്ടോ എന്ന് അന്വേഷിക്കണം.

ബാഗിൽ ശ്രദ്ധവേണം

അതിരാവിലെ തനിയെ ഇറങ്ങി ഫോട്ടോ എടുക്കാനായി പോകാതിരിക്കുക. നിങ്ങളുടെ അടുത്ത് യാചകരും കുട്ടികളും വരുന്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ മോഷണമാകാം ലക്ഷ്യം. ഇടയ്ക്ക് ടിക്കറ്റ് എടുക്കാനോ സാധനങ്ങൾ വാങ്ങാനോ ബാഗു തുറന്നാൽ കൈയിലുള്ള വലിയ ബാഗിനെ കാലിനിടയിൽ അമർത്തിനിർത്തുക. നടക്കുന്പോൾ കൈയിലെ ബാഗിൽ മുറുകെ പിടിക്കുക. ഇനിയൊരാൾ നിങ്ങളുടെ ബാഗ് വലിച്ചുപൊട്ടിച്ചു കൊണ്ടുപോകാൻ തുനിഞ്ഞാൽ നിങ്ങൾ ബാഗിൽനിന്നും പിടിവിടാതെ മുട്ടുമടക്കിയിരിക്കാൻ ഭാവിക്കുക. മോഷ്ടാവിന് നിങ്ങളുടെ ബാഗ് കിട്ടുകയില്ല. ആവശ്യഘട്ടത്തിൽ ഒച്ചവയ്ക്കുന്നതിൽ തെറ്റില്ല.
ധാരാളം സാധനങ്ങളുമായി യാത്രചെയ്യാതിരിക്കുക. ലഗേജിെൻറ ഭാരം കുറഞ്ഞിരിക്കുന്നതാണ് യാത്രയുടെ സുഖത്തിനു നല്ലത്. നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ ഒച്ചവയ്ക്കാൻ മടിക്കരുത്. വിരലിൽ മോതിരം ധരിക്കുന്നത് പല ആണുങ്ങളുടെയും ശ്രദ്ധ നിങ്ങളിൽനിന്നും തിരിക്കാനിടയാവും.

നിങ്ങളിൽ തന്നെ വിശ്വസിക്കുക

നിങ്ങൾ വിവാഹിതയാണോ അല്ലയോയെന്ന് മറ്റാരോടും പറയേണ്ടതില്ല. തനിയെയാണ് യാത്രയെന്ന് ആരു ചോദിച്ചാലും പറയരുത്. എെൻറ കൂടെയുള്ളയാൾ റെസ്റ്റ്റൂമിൽ പോയിരിക്കുന്നു എന്ന് ഉത്തരം നൽകാം. അധികം വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ തനിയെ നടക്കാതിരിക്കുക. ശരീരഭാഗങ്ങൾ അധികം കാണിക്കുന്ന വസ്ത്രം ധരിക്കരുത്. കറുത്ത സണ്‍ഗ്ലാസ് ധരിച്ചാൽ നിങ്ങൾക്ക് മറ്റുള്ളവർ അറിയാതെതന്നെ അവരെ നിരീക്ഷിക്കാം.

നിങ്ങൾക്ക് തനിയെ യാത്രചെയ്യുന്നതിൽ ഏകാന്തത അനുഭവപ്പെക്കോം. ചില ഹോലുകളിൽ ഗ്രൂപ്പ് ടൂറുകൾ ഉണ്ട്. അവയെപ്പറ്റി അന്വേഷിച്ചശേഷം അവ തെരഞ്ഞെടുക്കാം. യാത്രയ്ക്കിടയ്ക്കു കാണുന്ന മറ്റു സഞ്ചാരികളോടും സൗഹൃദമാകാം. ആരെയും വളരെ എളുപ്പം വിശ്വസിക്കാതിരിക്കുക. എവിടെ പോയാലും നിങ്ങളുടെ സാമാന്യബോധം ഉപയോഗിക്കുക. നല്ല തീരുമാനങ്ങളെടുക്കുക. നിങ്ങൾ നിങ്ങളിൽത്തന്നെ വിശ്വസിക്കുക. സുരക്ഷിതമായി യാത്രചെയ്യാനായി ചില പൊടിക്കൈകൾ അറിഞ്ഞാൽ നിങ്ങളുടെ യാത്ര ഏറ്റവും വിലപ്പെ ഒരനുഭവമായി മാറും.

അധികം ആഭരണങ്ങൾ വേണ്ട

ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നിങ്ങളുടെ പെട്ടിയിൽവയ്ക്കാതെ അത് ശരീരത്തിൽതന്നെ അണിയുന്നതാണ് അഭികാമ്യം. (യാത്രയിൽ അധികം ആഭരണങ്ങൾ അണിഞ്ഞു പോകുന്നതും അപകടമാണ്). നഷ്ടപ്പെടാൻപാടില്ലാത്ത ഒന്നും നിങ്ങളുടെ ബാഗിൽ വയ്ക്കരുത്. ഉദാ: വീടിെൻറ ആധാരം, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണം, ജനനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ. കൈയിൽ ചെറിയൊരു ബാഗ് കരുതുക. അതിൽ നിങ്ങളുടെ പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, മരുന്ന്, എടിഎം കാർഡ്, ഫോണ്‍, കാമറ എന്നിവ കരുതാം. ഇവ നിങ്ങളുടെ കൈയിലുള്ള ബാഗിൽതന്നെ ഇടണം. നിങ്ങൾ തങ്ങുന്ന ഹോട്ടലിൽ ലോക്കർ സൗകര്യമുണ്ടെങ്കിൽ അതിൽ നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ കരുതിയി് ഉൗരുചുറ്റാൻ പോകുന്നതിൽ കുഴപ്പമില്ല.

||

ഡോ. നതാലിയ എലിസബത്ത് ചാക്കോ
കണ്‍സൾട്ടൻറ് സൈക്യാട്രിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, കോട്ടയം
Loading...