പെണ്ണേ പെണ്ണേ നിൻ കല്യാണമായ്...
വിവാഹനിശ്ചയം കഴിഞ്ഞാൽ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിെൻറ മനസിൽ ടെൻഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങുന്പോൾ മറ്റാരും കുറ്റം പറയരുതല്ലോ. അതുകൊണ്ടുതന്നെ കല്യാണം ഉറപ്പിക്കുന്പോൾ മുതൽ വധുവും തയാറെടുത്തു തുടങ്ങുന്നതാണ് ലേറ്റസ്റ്റ് സ്റ്റൈൽ. മേക്കപ്പ്, ഹെയർ സ്റ്റൈൽ, ഫേഷ്യൽ, വാക്സിംഗ് എന്നുവേണ്ട സൗന്ദര്യത്തിനുവേണ്ട ചെറിയ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കണം. വിവാഹദിവസം ഏവരുടെയും ശ്രദ്ധ വധുവിലായിരിക്കുമെന്നതിനാൽ സുന്ദരിയായിരുന്നേ പറ്റൂ...വരനെക്കാത്തിരിക്കുന്ന സുന്ദരിപ്പെണ്ണിനു വിവാഹനാളിൽ കൂടുതൽ തിളങ്ങാൻ ഇതാ ചില വഴികൾ...

ബോഡി ഫിറ്റാക്കാം

സൗന്ദര്യ സംരക്ഷണം എന്നാൽ മേക്കപ്പിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ശരിയായ ഭക്ഷണരീതി, ചിട്ടയായ ജീവിതരീതി, വ്യായാമം എന്നിവയെല്ലാം ഒത്തുചേരുന്പോഴാണു സൗന്ദര്യം പൂർണമാകൂ. വിവാഹത്തിനു മൂന്നുമാസം മുന്പെങ്കിലും ബോഡി ഫിറ്റ്നസിനെക്കുറിച്ചു ചിന്തിക്കണം. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാം. സൈക്ലിംഗ്, നൃത്തം, നീന്തൽ, എയ്റോബിക്സ്... അങ്ങനെ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള വ്യായാമം ആകാം. ട്രെഡ് മിൽ ഉപയോഗിക്കാം.

അൽപം തടിച്ച ശരീരപ്രകൃതിയുള്ളവരാണെങ്കിൽ വ്യായാമത്തോടൊപ്പം ഭക്ഷണ നിയന്ത്രണവും വരുത്തണം. പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. ഇടനേരങ്ങളിൽ എണ്ണയിൽ വറുത്ത പലഹാരങ്ങൾക്കു പകരം പഴങ്ങളോ പഴച്ചാറുകളോ കഴിക്കാം. ഭക്ഷണത്തിൽ കൂടിയ അളവിൽ ഇലക്കറികളും പഴങ്ങ ളും ഉൾപ്പെടുത്തുക. കൊഴുപ്പു കുറഞ്ഞതും അതേ സമയം പോഷകസമൃദ്ധവുമായ ഭക്ഷണരീതി ശീലമാക്കുക. ചർമ്മത്തി ന് പ്രായം തോന്നാതിരിക്കാനായി ആൻറി ഓക്സിഡൻറുകൾ അടങ്ങിയിുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.

പ്രതിദിനം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ജങ്ക് ഫുഡ് ഒഴിവാക്കുന്നതാണ് ഉത്തമം.

ചർമ്മത്തിനും വേണം സംരക്ഷണം

വിവാഹത്തിനു മൂന്നുമാസം മുന്പെങ്കിലും പരിചയസന്പന്നയായ ഒരു ബ്യൂട്ടീഷനെ തെരഞ്ഞെടുക്കണം. ഏതൊക്കെ ബ്യൂട്ടി ട്രീറ്റ്മെൻറുകൾ വേണം, വിവാഹത്തിന് ഏതു ഫേഷ്യലാണ് ചെയ്യേണ്ടത്, ഏതു മേക്കപ്പ് വേണം എന്നൊക്കെ ബ്യൂട്ടീഷനുമായി സംസാരിക്കണം.

മുഖവും കൈകാലുകളും വൃത്തിയാക്കാൻ ക്ലെൻസർ ഉപയോഗിക്കാം. ദിവസവും രണ്ടുതവണയെങ്കിലും ക്ലെൻസർ ഉപയോഗിച്ചു മുഖം കഴുകുന്നതു നല്ലതായിരിക്കും. കുളി കഴിഞ്ഞയുടൻ ശരീരം മുഴുവൻ മോയിസ്ചറൈസിംഗ് ക്രീം പുരണം.

വിവാഹത്തിനു നാലുമാസം മുന്പ്

വിവാഹദിനത്തിൽ ഏതുതരം ഹെയർസ്റ്റൈൽ ആണുവേണ്ടതെന്ന് ഈ സമയം തീരുമാനിക്കാം. മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും സ്പാ ഉത്തമമാണ്. മാസത്തിൽ രണ്ടുതവണയെങ്കിലും സ്പാ ചെയ്യാം. താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടൽ ഇവയ്ക്കെല്ലാം ഹെയർ സ്പാ നല്ലതാണ്. ഇതിനു പുറമേ ഓയിൽ മസാജ്, ഹെന്ന എന്നിവയും പരീക്ഷിക്കാം.

മുഖക്കുരു ഉള്ളവരാണെങ്കിൽ പിംപിൾ ട്രീറ്റ്മെൻറ് ചെയ്യാം. കൈകാലുകളുടെ ഭംഗി നിലനിർത്താനായി ആഴ്ചയിലൊരിക്കൽ പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യണം.


ഒരാഴ്ച മുന്പ്

വിവാഹത്തിനോടടുത്ത ദിവസങ്ങളിൽ സൗന്ദര്യ പരീക്ഷണങ്ങളൊന്നും വേണ്ട. ആദ്യമായി വാക്സ് ചെയ്യുന്നവരാണെങ്കിൽ അൽപം വാക്സിങ് ക്രീം കാലിൽ പുരട്ടി നോക്കണം. അൽപനേരം വച്ചതിനുശേഷം കുഴപ്പമൊന്നുമില്ലെങ്കിൽ മാത്രം വാക്സ് ചെയ്യുക. വേദനകൂടാതെയുള്ള വാട്ടർ സോല്യൂബിൾ വാക്സ് ഇന്ന് പ്രചാരത്തിലുണ്ട്. ഇതുചെയ്താൽ ദീർഘകാലം രോമങ്ങൾ വരാതെ നിലനിർത്തും. കൂടാതെ ചമ്മർത്തിനു തിളക്കവും നിറവും നൽകാൻ സഹായിക്കുന്ന സ്പെഷൽ വാക്സും നല്ലതാണ്.

നെയിൽ കെയർ

നഖം നന്നായി ഷേപ്പ് ചെയ്ത് പോളിഷ് ചെയ്യണം. ജെൻ നെയിൽ, ആർട്ടിഫിഷ്യൽ നെയിൽ, ഡെക്കറേറ്റഡ് നെയിൽ ഇവ ഇന്നത്തെ ട്രെൻഡാണ്. അനുയോജ്യമായത് തെരഞ്ഞെടുക്കാം. ന്യൂട്രൽ ഷേഡുകളോ അല്ലെങ്കിൽ വസ്ത്രത്തിനു യോജിച്ച ബോർഡർ കോണ്‍ട്രാസ്റ്റ് എന്നിങ്ങനെ നഖത്തിനു നിറം നൽകാം.

||

ഫേഷ്യൽ ട്രീറ്റ്മെന്‍റുകൾ

ബ്രൈഡൽ ട്രീറ്റ്മെൻറുകൾ പലവിധത്തിലുണ്ട്. ഓരോ ചർമ്മത്തിെൻറയും പ്രത്യേകത നോക്കിയാണ് ഇത് തെരഞ്ഞെടുക്കുന്നത്. വൈറ്റ്നിംഗ് ഫേഷ്യൽ, ഫ്രൂട്ട് ഫേഷ്യൽ, പേൾ, ഡയമണ്‍ഡ്, ഗാൽവാനിക്, ഗോൾഡ് എന്നിങ്ങനെ ഫേഷ്യലുകൾ പല തരമുണ്ട്. ഫേഷ്യൽ ചെയ്യുന്നതിനുമുന്പ് മുഖം ഫേസ്വാഷ് ഉപയോഗിച്ചു നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ഒരു സ്ക്രബ് ഉപയോഗിച്ചു മുഖം മസാജ് ചെയ്യണം. വത്തിലുള്ള മസാജ് ആണ് ചെയ്യേണ്ടത്. അതിനുശേഷം മുഖം ആവി കൊള്ളിക്കണം. പത്തു മിനിറ്റു ആവി കൊള്ളുന്പോൾത്തന്നെ മുഖത്തെ ബ്ലാക്ക് ഹെഡ്, വൈറ്റ് ഹെഡ് എന്നിവ എളുപ്പം നീക്കം ചെയ്യാം. ടോണർ കോണിൽ മുക്കി മുഖം ഒപ്പുക. തുടർന്നു മസാജ് ചെയ്യണം. ഇതിനുശേഷം ചർമ്മത്തിന് അനുയോജ്യമായ ഫേസ്പാക്കുകൾ ഇടാം. 30/40 മിനിറ്റിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി കളയുക.

പെർഫക്ട് ആകാൻ ട്രയൽ

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായാൽ സാരിയും ആഭരണങ്ങളും അണിഞ്ഞു നോക്കാം. ഇനിയും എന്തെങ്കിലും ഫൈനൽ ടച്ച് വേണമെങ്കിൽ ഈ സമയത്തു ചെയ്യാം. സാരി ഉടുത്തുനോക്കുന്പോൾ വിവാഹസമയത്ത് ഉപയോഗിക്കുന്ന ചെരിപ്പുകൾ തന്നെ ഇടണം. മുഖത്തിനു ചേരുന്ന ഹെയർ സ്റ്റൈലിെൻറ ട്രയലും നോക്കണം.

കല്യാണത്തലേന്ന്

വിവാഹത്തലേന്ന് രാത്രി മൈലാഞ്ചിയിടലും മധുരം വയ്പ്പും വലിയ ആഘോഷമാണ്. കൈകളിൽ മൈലാഞ്ചിയിടുന്നവർക്കു ബ്യൂട്ടീഷനെക്കൊണ്ട് മനോഹരമായ ഡിസൈൻ വരപ്പിക്കാം. വിവാഹത്തലേന്നും വധു സുന്ദരിയായിത്തന്നെയാണ് അതിഥികൾക്കു മുന്നിലെത്തേണ്ടതെന്ന കാര്യം മറക്കണ്ട.

രാത്രിയിലെ ആഘോഷങ്ങൾക്കു ശേഷം മേക്കപ്പ് മുഴുവനായി മാറ്റിയിട്ടു വേണം ഉറങ്ങാൻ. മുഖം വൃത്തിയാക്കാൻ ഗുണനിലവാരമുള്ള ക്ലെൻസർ മാത്രം ഉപയോഗിക്കുക. കുളിക്കുന്പോൾ മുടി നന്നായി ഷാന്പൂ ചെയ്തു കണ്ടീഷണർ ഇടണം. പിന്നെ പ്രധാനപ്പെട്ട കാര്യം വിവാഹത്തലേന്ന് വധു നേരത്തെത്തന്നെ ഉറങ്ങാൻ ശ്രമിക്കണം. ഉറക്കക്ഷീണമുണ്ടെങ്കിൽ അതു മുഖത്തു പ്രകടമാകും.

സീമ മോഹൻലാൽ
Loading...