സ്കനിയിൽ വിടർന്ന "വിരുഷ്ക’
പൂവിൽ വിരിഞ്ഞ അവരുടെ പ്രണയം ലോകമേറെ ചർച്ച ചെയ്തു. ആദ്യമൊക്കെ കളിയായിരുന്നു അവർക്ക് പ്രണയം. ക്രിക്കറ്റിലേതു പോലെ കർശനമായ സാങ്കേതികത അവരുടെ പ്രണയത്തിനു തടസമായി. എന്നാൽ, വിരാട് കോഹ്ലി അതു തിരിച്ചറിഞ്ഞു, ക്രിക്കറ്റിനോട് തനിക്കുള്ള പ്രണയത്തേപ്പോലെ അനുഷ്കയോടുള്ള പ്രണയവും സത്യമാണ്, ഒരു സ്ട്രെയിറ്റ് ഡ്രൈവ് പോലെ, അതുമല്ലെങ്കിൽ ലെഗ് ഗ്ലാൻസ് പോലെ. ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് തേൻറതായ ഇടം കണ്ടെത്തിയ അനുഷ്ക ശർമയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പൊന്നും വിലയുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലി താലിചാർത്തി. രാജ്യം ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു ഏതാനും ദിവസങ്ങൾക്കു മുന്പ് ഇറ്റലിയിൽ ടസ്കനിയിലെ മിലാൻ അടുത്തുള്ള സുഖ വാസകേന്ദ്രത്തിൽ നടന്നത്. 2013 ൽ ഒരു ഷാംപൂവിെൻറ പരസ്യചിത്ര ത്തിൽ ഒന്നിച്ചഭിനയിക്കുന്പോൾ മൊട്ടിട്ട ഈ ക്രിക്കറ്റ് ബോളിവുഡ് പ്രണയകഥയ്ക്ക് പെർഫക്ട് ക്ലൈമാക്സ്. ആദ്യമൊക്കെ ഇരുവരും ആരുമറിയാതെ പ്രണയിച്ചു. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളിൽ ഒരാളായ വിരാടിന് അത് അത്ര രഹസ്യമാക്കി വയ്ക്കാനായില്ല. അവർ ആരാധകരുടെ കണ്‍മുന്നിൽ പൂന്പാറ്റകളെപ്പോലെ പറന്നു നടന്നു. അവരുടെ പ്രണയത്തിെൻറ ഗന്ധം ആരാധകർക്കും ലഹരിയായി. അങ്ങനെ മറ്റൊരു ക്രിക്കറ്റ് ബോളിവുഡ് പ്രണയത്തിന് ശുഭപര്യവസാനം. ടസ്കനിയിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വളരെയേറെ നാടകീയത ഒളിപ്പിച്ച വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഭാഗമായത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ആസൂത്രിതമായിരുന്നു. ഒരു ബോളിവുഡ് സിനിമയുടെ എല്ലാ ആഡംബരങ്ങളും കെട്ടുകാഴ്ചകളും വിവാഹം നടന്ന ബോർഗോ ഫിനോച്ചിയോ റിസോർട്ടിന് അലങ്കാരമായി.

പ്രണയിച്ചത് നാലു വർഷം

നാലു വർഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമ പോലെ സംഭവബഹുലമായിരുന്നു. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. ആ പ്രണയം അനുസ്യൂതം തുടരുവാൻ ഒന്നുമൊരു തടസമായില്ല. ബിസിസിഐ അടക്കമുള്ളവർ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കോഹ്ലി രാത്രി ഒൻപതു മണിക്ക് വിവാഹചിത്രം ട്വീറ്റ് ചെയ്തു. എല്ലാവർക്കും നന്ദി. ഇനിയീ പ്രണയയാത്രയിൽ ഞങ്ങളൊന്നിച്ച്. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്ലിയെ വിടർന്ന റോസാപ്പൂക്കൾ കോർത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്കയുടെ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി. വിവാഹത്തിെൻറ വിളംബരം എവിടെയോ കേട്ടതോടെ വിരുഷ്ക എന്ന ഹാഷ് ടാഗുമായി പതിനായിരങ്ങൾ രംഗത്തെത്തി. സോഷ്യൽ മീഡിയകളിൽ വരുഷ്ക തരംഗമായി.


വിരാട് ട്വിറ്ററിൽ പങ്കുവച്ച ചിത്രം അരമണിക്കൂറിനുള്ളിൽ 70000 പേരാണ് ലൈക്ക് ചെയ്തത്. ഗോൾഡൻ കുന്ദൻ ജ്വല്ലറി മാലകളും പരന്പരാഗത എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ലഹങ്കയുമാണ് അനുഷ്ക അണിഞ്ഞത്. ്രെബെഡൽ ഷെർവാണിയും തലപ്പാവുമണിഞ്ഞ് കോഹ്ലി വന്നു.

അനുഷ്ക മാതാപിതാക്കൾക്കും സഹോദരനുമൊപ്പം മുംബൈയിൽ നിന്ന് സ്വിറ്റ്സർലൻഡ് വഴിയാണ് ഇറ്റലിക്കു പോയത്. ഇവർക്കൊപ്പം ഒരു പുരോഹിതനുമുണ്ടായിരുന്നു. ക്രിക്കറ്റിലെ വലിയ തിരക്കുകൾക്ക് തനിക്ക് അവധി വേണമെന്ന് രോഷത്തോടെ കോഹ്ലി ബിസിസിഐയോട് ആവശ്യപ്പെട്ടപ്പോൾ അത് വിവാഹത്തിനു വേണ്ടിയുള്ളതാകുമെന്ന് ആരും കരുതിയില്ല. കോഹ്ലി എത്ര മത്സരങ്ങൾ തുടർച്ചയായി കളിച്ചു എന്നതിെൻറ വിവരങ്ങൾക്കു പുറമേ മാധ്യമങ്ങൾ പോയപ്പോൾ വിരുഷ്ക തങ്ങളുടെ വിവാഹത്തിെൻറ തയാറെടുപ്പുകളിലായിരുന്നു. വിവാഹം വരെ അതിനാടകീയമാക്കുന്ന ഇന്നിംഗ്സാണ് ഇവിടെ കോഹ്ലിയും സംഘവും കാഴ്ചവച്ചത്.

||

ബോളിവുഡ് മനംകവർന്ന അനുഷ്ക

ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയായ അനുഷ്ക വളർന്നത് ബംഗളൂരുവിലാണ്. ഷാരൂഖ് ഖാെൻറ സൂപ്പർ ഹിറ്റ് ചിത്രമായ റബ് നെ ബനാ ദി ജോഡിയാണ് അനുഷ്കയുടെ ആദ്യ ചിത്രം. ആമിർഖാെൻറ കൂടെ പീകെയും സൽമാനൊപ്പം സുൽത്താനും സൂപ്പർഹിറ്റായതോടെ ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായി അനുഷ്ക വളർന്നു. അനിതരസാധാരണമായ അഭിനയം കാഴ്ചവയ്ക്കുന്ന അനുഷ്ക ചുരുങ്ങിയ കാലത്തിനുള്ളിൽ ബോളിവുഡിെൻറ മനം കവർന്നു.

കേണൽ അജയ്കുമാർ ശർമയുടെയും അഷിമ ശർമ യുടെയും മകളായ അനുഷ്ക ആർമി സ്കൂളിലും ബാംഗ്ലൂർ മൗണ്ട് കാർമൽ കോളജിലുമാണ് പഠിച്ചത്.

വീരവിരാട ചരിതം

വിരാടിെൻറ കാര്യമെടുത്താൽ 2008 ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് വിരാട് ദേശീയ ശ്രദ്ധ നേടുന്നത്. ഡൽഹി ഉത്തം നഗർ സ്വദേശി. പരേതനായ അഭിഭാഷകൻ പ്രേംകോഹ്ലിയുടെയും സരോജയുടെയും മകനാണ്.

ക്രിക്കറ്റിലെത്തിയ കാലം മുതൽ വിരാട് മികച്ച ഇന്നിംഗ്സുകൾ കാഴ്ചവച്ച് ശ്രദ്ധേയനായി. ഇന്ന് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡുകൾ ഒന്നൊന്നായി തകർക്കാർ പറ്റുന്ന താരമെന്ന നിലയിലേക്ക് കോഹ്ലി വളർന്നു. രാജ്യം ഏറെ ആഘോഷിക്കുന്ന ക്രിക്കറ്ററായി അദ്ദേഹം വളർന്നു.

ബോളിവുഡ് ക്രിക്കറ്റ് പ്രണയകഥകൾ എന്നും ഇന്ത്യയിൽ ചൂടേറിയ വിഷയമാണ്. വിവ് റിച്ചാർഡ്സ്നീന ഗുപ്ത, ടൈഗർ പടോഡി ഷർമിള ടാഗോർ, അസ്ഹറുദീൻ സംഗീത ബിജ്ലാനി മുതൽ ഇങ്ങോ് അതിനു യാതൊരു പഞ്ഞവുമില്ല. എന്നാൽ, വിരുഷ്കയുടെ പ്രണയത്തിനു തുല്യമായി മറ്റൊന്നില്ല. ഇനിയങ്ങോട്ട് ഇവരുടെയും ദാന്പത്യത്തിെൻറ സുദീർഘമായ ഇന്നിംഗ്സിനായി കാത്തിരിക്കാം.

സി.കെ. രാജേഷ് കുമാർ