പ്ലേ സ്‌കൂള്‍ അല്ല; ഇത് വ്യത്യസ്തമായൊരു പോലീസ് സ്റ്റേഷന്‍
പുറംമതിലുകളില്‍ ഡോറയും ഛോട്ടാഭീമും... അകത്തേക്കു കയറിയാല്‍ ടോം ആന്‍ഡ് ജെറിയും മിക്കിമൗസും സ്‌പൈഡര്‍മാനും... ചെന്നു കയറിയത് പ്ലേ സ്‌കൂള്‍ ആണെന്നു കരുതിയാല്‍ തെറ്റി... ഇത് പോലീസ് സ്റ്റേഷന്‍ ആണ്, കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍.

പഴയകാല പോലീസ് സ്‌റ്റേഷന്റെ മാതൃകയും പോലീസുകാരുടെ മുഖഭാവവും ഇവിടെയില്ല. തെല്ലും ആശങ്കയില്ലാതെ പരാതിക്കാര്‍ക്ക് ഇങ്ങോട്ടു കയറിച്ചെല്ലാം. നിറഞ്ഞ ചിരിയോടെ എസ്‌ഐ എസ്. വിജയ്ശങ്കറും സംഘവും ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യ ശിശു സ്ത്രീ സൗഹൃദ പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍.

മുഖം മാറ്റി പോലീസ്

കുട്ടികള്‍ വാത്സല്യത്തിന്റെയും പരിചരണത്തിന്റെയും സംരക്ഷണത്തിന്റെയും അന്തരീക്ഷത്തില്‍ വളര്‍ന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കേരള പോലീസ് വിഭാവനം ചെയ്ത ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസ് (ക്യാപ്)ന്റെ ആദ്യ സംരംഭമാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍. കഴിഞ്ഞ ശിശുദിനത്തിലാണ് ഉദ്ഘാടനം നടന്നത്. ആദ്യഘത്തില്‍ ആറു പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ശിശുസൗഹൃദമാക്കിയത്.

പോലീസ് മാമന്മാരെ പേടിക്കേണ്ട

പോലീസിനെ ഏറെ ഭയപ്പെടുന്നവരാണ് കുട്ടികള്‍. എന്തു വികൃതികാണിച്ചാലും പോലീസിനെ വിളിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്ന അമ്മമാരുമുണ്ട്. എന്നാല്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ കുട്ടികള്‍ക്കായി ഒരു മുറി തന്നെ ഒരുക്കിയിട്ടുണ്ട്. തൊട്ടില്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില്‍, കുട്ടികളുടെ പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം ഈ മുറിയില്‍ ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മുലയൂാനും സൗകര്യമുണ്ട്.

വളരെ അത്യാവശ്യഘങ്ങളില്‍ കൈക്കുഞ്ഞുമായി വരുന്ന സ്ത്രീക്ക് ഒരു രാത്രി സ്റ്റേഷനില്‍ താമസിക്കണമെങ്കില്‍, അതിനായി അറ്റാച്ച്ഡ് ബാത്ത്‌റൂമോടുകൂടിയുള്ള ഒരു മുറിയുമുണ്ട്.

പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. സമീപപ്രദേശങ്ങളിലെ കുട്ടികളൊക്കെ ഇപ്പോള്‍ ഈ പോലീസ് സ്റ്റേഷനില്‍ കളിക്കാനെത്തുന്നു.

വിവരശേഖരണത്തിനും സൗകര്യം

ലൈബ്രറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്നു സത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമങ്ങളും വകുപ്പുകളും വിവരിക്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയാണു ലൈബ്രറിയില്‍ സജ്ജീകരിക്കുന്നത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്‌സോ, ഗാര്‍ഹിക പീഡന നിയമം തുടങ്ങി നിയമങ്ങള്‍ സംബന്ധിച്ച റഫറന്‍സ് പുസ്തകങ്ങള്‍ വായിക്കാനും സംശയം തീര്‍ക്കാനും സൗകര്യമുണ്ട്. ആവശ്യമായ വിവരങ്ങള്‍ കുറിച്ചെടുക്കാം.


ലഘുലേഖകള്‍ സൗജന്യമായി നല്‍കും. ഓരോ നിയമത്തിന്റെയും വകുപ്പുകള്‍, ഉപവകുപ്പുകള്‍, പരാതി നല്‍കേണ്ട വിധം, ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഡിസ്‌പ്ലേ ബോര്‍ഡുകളുമുണ്ട് .

പരാതി കേള്‍ക്കാനും സംവിധാനം

കുട്ടികളുടെയും സ്ത്രീകളുടെയും പരാതി കേള്‍ക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരാകും ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ കേള്‍ക്കുക. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിച്ചാകും എല്ലാ നടപടികളും.

എസ്‌ഐ അടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ചു ദിവസത്തെ പരിശീലനക്ലാസ് നല്‍കിയിരുന്നു. കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെ ഏജന്‍സികളെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം. സ്റ്റേഷനില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ സേവനം ലഭ്യമാണ്. കൊച്ചി റേഞ്ച് ഐജി പി.വിജയനാണ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍. സിറ്റി പോലീസ് കീഷണര്‍ എം.പി ദിനേശ്, അസി. കീഷണര്‍ കെ. ലാല്‍ജി എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

കുട്ടികള്‍ക്കു പോലീസിനോടുള്ള ഭയം കുറച്ചു: എസ്. വിജയ്ശങ്കര്‍ (സബ് ഇന്‍സ്‌പെക്ടര്‍)

കുട്ടികള്‍ക്ക് പോലീസിനോടുള്ള ഭയം കുറഞ്ഞതായി തോന്നുന്നുണ്ട്. സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനായി വിവിധ ജില്ലകളിലെ സ്‌കൂള്‍ കുട്ടികള്‍ ഇവിടെ വരുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ കുട്ടികളും അമാരും ഇവിടത്തെ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനായി പല രക്ഷിതാക്കളും ഇവിടെ എത്താറുണ്ട്. അവര്‍ക്കെല്ലാം വേണ്ട സഹായം ചെയ്തുകൊടുക്കും. വഴിതെറ്റിപ്പോയ മൂന്നു കുട്ടികളുടെ തുടര്‍ പഠന ചുമതല മറ്റൊരു ഏജന്‍സിയുമായി ബന്ധപ്പെ് ചെയ്തുകൊടുത്തു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ബോധവത്കരണക്ലാസുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഞങ്ങളിപ്പോള്‍.

സീമ മോഹന്‍ലാല്‍
ഫോട്ടോ: അഖില്‍ പുരുഷോത്തമന്‍