പാലാ: തിരുവന്തപുരം നെയ്യാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ചേര്‍പ്പുങ്കല്‍ സ്വദേശി മരിച്ചു. ചേർപ്പുങ്കൽ പാളയം കിഴക്കേകാരുവേലില് (തലമട) ഷാജി കുര്യൻ (56) ആണ് മരിച്ചത്.
31 ന് രാത്രി എട്ടോടെ തിരുവനന്തപുരം നെയ്യാറിലാണ് അപകടമുണ്ടായത്. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
10 വര്‍ഷത്തിലേറെയായി നെയ്യാര്‍ ഡാമിന് സമീപമുള്ള തോട്ടത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷാജി. നെയ്യാര്‍ ഡാം പോലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Tags : Cherpungal dies native bike car collision Shaji Kurian death