തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ചയാകും മുഖ്യമന്ത്രി മറുപടി പറയുക.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ നന്ദിപ്രമേയം പാസാക്കും. ഇരുപക്ഷവും ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളിൽ നിയമസഭ സജീവമായ വാക്പോരുകൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങളും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും ചർച്ചയിൽ പ്രധാന പ്രതിപാദ്യവിഷയങ്ങളാകും.
Tags : Discussion on Motion niyamasabha