x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവയവ ദാനത്തിന് വ്യാജ രേഖ; പിന്നില്‍ വന്‍ റാക്കറ്റ് എന്ന് പോലീസ്, ഏജന്‍റുമാരെ കണ്ടെത്താന്‍ നീക്കം

കൊച്ചി ബ്യൂറോ
Published: May 8, 2026 01:29 PM IST | Updated: May 8, 2026 01:29 PM IST

കൊച്ചി: എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പോലീസ്. കാസര്‍ഗോഡ് സ്വദേശി നജീബ് ആണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. നജീബിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരടക്കം അഞ്ചു പേരാണ് പോലീസ് പിടിയിലായത്.

അവയവദാനത്തിന് ആവശ്യമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എംപിമാരുടെയും എംഎല്‍എമാരുടെയും ശിപാര്‍ശ കത്തുകള്‍, ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും വ്യാജ സീലുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയും അല്ലാതെയും പ്രതികള്‍ക്ക് നജീബ് പണം നല്‍കിയിരുന്നത്. നജീബ് നല്‍കിയ പേപ്പപറുകള്‍ പ്രിന്‍റ് എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്തത്. ആദ്യം മാറ്റര്‍ അയക്കും അത് കോപ്പി എടുത്ത് തിരിച്ച് അയയ്ക്കുകയാണ് ചെയ്യുക.

കേസില്‍ എറണാകുളം റൂറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിക്കരയിലെ കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. മൂന്നു വര്‍ഷമായി പ്രതികള്‍ വ്യാജ രേഖ ഉണ്ടാക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.

സണ്ണി വര്‍ഗീസിന്‍റെ ഡിടിപി സെന്‍ററില്‍ നിന്നും സ്റ്റുഡിയോയില്‍ നിന്നുമായി സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റര്‍ പാഡ്, വ്യാജ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ ലാബുകളുടെ ലെറ്റര്‍പാടുകളും കണ്ടെത്തിയിരുന്നു.

ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ ഇവരെ സഹായിച്ചത് കുന്നത്തുനാട് പള്ളിക്കരയിലെ സ്റ്റുഡിയോയിലെ ജീവനക്കാരന്‍ സനോജ് ആണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ നിന്നും പോലീസ് വ്യാജ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

Tags : Fake document organ donation Police racket

Recent News

Corehub Up