x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'നിലപാടുകളുടെ രാജകുമാരൻ, വി.ഡി കേരളം നയിക്കട്ടെ': കോട്ടയത്ത് സതീശനായി വീണ്ടും ഫ്‌ളക്സ്


Published: May 14, 2026 09:53 AM IST | Updated: May 14, 2026 09:53 AM IST

കോട്ടയം: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വി.ഡി. സതീശനായി വീണ്ടും ഫ്‌ളക്‌സുകള്‍. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

'കേരളത്തിന്‍റെ എണ്ണംപറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍, വി.ഡി. സതീശന്‍ കേരളം നയിക്കട്ടെ' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. കൂടാതെ, 'കേരളത്തിന്‍റെ കരുതലായി, വിളക്കായി വി.ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും ഇതേ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.

Tags : Flex VD Satheesan Kottayam Chief Minister

Recent News

Corehub Up