കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ.സുധാകരന്റെ നിലപാട് കോൺഗ്രസിന് തലവേദനയാകുന്നു. അനുനയനീക്കത്തിനായി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.
തിങ്കളാഴ്ചയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച പുരോഗമിക്കുന്നതിനിടെ സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് തിരിച്ചു പോവുകയായിരുന്നു.
തുടർന്ന് ഫെയ്സ്ബുക്കിൽ വൈകാരികമായി കുറിപ്പിടുകയും ചെയ്തു. പിന്നാലെ ജില്ലയിലെ നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തി. എന്നാൽ അദ്ദേഹം മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ്.
Tags : Election K. Sudhakaran Kannur Delhi