x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ ലി​ഫ്റ്റും എ​സി​യും ഏർപ്പെടുത്തും: മ​ന്ത്രി


Published: February 4, 2026 12:02 AM IST | Updated: February 4, 2026 12:02 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലും ഫാ​​​നും പ്ര​​​ധാ​​​ന മു​​​റി​​​ക​​​ളി​​​ൽ എ​​​സി​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി.

മൂ​​​ന്നു നി​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ ലി​​​ഫ്റ്റ് സൗ​​​ക​​​ര്യ​​​വും ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി റാ​​​മ്പും കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ പ്ലാ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. നി​​​ല​​​വി​​​ൽ സൗ​​​ക​​​ര്യ​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലും ഇ​​​നി പ​​​ണി​​​ക​​​ഴി​​​പ്പി​​​ക്കാ​​​ൻ പോ​​​കു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും ബാ​​​ക്ബെ​​​ഞ്ച​​​ർ സം​​​വി​​​ധാ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് ​​​തീ​​​രു​​​മാ​​​നം.

ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​നും പു​​​തി​​​യ ഫ​​​യ​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​നും യോ​​​ഗം നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റും അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റും (ജ​​​ന​​​റ​​​ൽ) നേ​​​രി​​​ട്ട് നേ​​​തൃ​​​ത്വം ന​​​ൽ​​​കി തു​​​ട​​​ർ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും റി​​​പ്പോ​​​ർ​​​ട്ട് അ​​​പ്പ​​​പ്പോ​​​ൾ ത​​​ന്നെ സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റു​​​ക​​​യും വേ​​​ണം.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ആ​​​മു​​​ഖം സ്കൂ​​​ളു​​​ക​​​ളി​​​ലെ സ്പെ​​​ഷ​​​ൽ അ​​​സം​​​ബ്ലി​​​ക​​​ളി​​​ൽ വാ​​​യി​​​ക്കേ​​​ണ്ട​​​താ​​​ണെന്നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Tags : Minister K. Sivankutty Lifts AC new school buildings

Recent News

Corehub Up