x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാനായി പിണറായി; തെറ്റുതിരുത്തൽ ഉടനില്ല

എം.​​പ്രേം​​കു​​മാ​​ർ
Published: June 10, 2026 01:17 AM IST | Updated: June 10, 2026 01:17 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വ​​​​ന്പ​​​​ൻ തോ​​​​ൽ​​​​വി​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ വേ​​​​ണ്ട തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ വ​​​​രു​​​​ത്തു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ചേ​​​​ർ​​​​ന്ന സം​​​​സ്ഥാ​​​​ന​​സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​നു​​ശേ​​​​ഷം പ​​​​റ​​​​ഞ്ഞ​​​​തെ​​​​ല്ലാം അ​​​​പ്പാ​​​​ടെ വി​​​​ഴു​​​​ങ്ങി.

തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു പാ​​​​ർ​​​​ട്ടി ഘ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം ഉ​​​​യ​​​​ർ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും നേ​​​​താ​​​​ക്ക​​​​ൾ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ അ​​​​തേ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ യോ​​​​ഗം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​തെ​​​​ല്ലാം ആ​​​​വി​​​​യാ​​​​യി. ഇ​​​​നി ര​​​​ണ്ടു ​മാ​​​​സ​​​​ത്തി​​​​നു​​ശേ​​​​ഷം തോ​​​​ൽ​​​​വി വി​​​​ശ​​​​ദ​​​​മാ​​​​യി വീ​​​​ണ്ടും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം ത​​​​ടി​​​​ത​​​​പ്പി. ഇ​​​​തോ​​​​ടെ തെ​​​​റ്റു​​​​തി​​​​രു​​​​ത്ത​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ൽ ന​​​​ന​​​​ഞ്ഞ പ​​​​ട​​​​ക്ക​​​​മാ​​​​യി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് പാ​​​​ർ​​​​ട്ടി ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി വ​​​​രെ​​​​യു​​​​ള്ള ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​യി ത​​​​യാ​​​​റാ​​​​ക്കു​​​​ക​​​​യും സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ഗൗ​​​​ര​​​​വ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഉ​​​​ത​​​​കു​​​​ന്ന ഒ​​​​ന്ന​​​​ല്ലെ​​​​ന്ന ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​നം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി.

►►രൂക്ഷവിമർശനം

പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് നി​​​​ഷ്ക്രി​​​​യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും​​വ​​​​രെ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​താ​​​​ക്ക​​​​ൾ ന​​​​ട​​​​ത്തി. പ​​​​ക്ഷേ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞ പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ഗോ​​​​വി​​​​ന്ദ​​​​ൻ, വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ കു​​​​റി​​​​ച്ചെ​​​​ടു​​​​ത്ത​​​​ല്ലാ​​​​തെ ഗൗ​​​​ര​​​​വ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി​​​​ക്കു മെ​​​​ന​​​​ക്കെ​​​​ട്ടി​​​​ല്ല.

ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​രേ വ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​തെ പാ​​​​ർ​​​​ട്ടി പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം​​​കൂ​​​​ടി​​​​യാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ മൗ​​​​നി​​​​യാ​​​​യി. പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ദ്യാ​​​​വ​​​​സാ​​​​നം പ​​​​ങ്കെ​​​​ടു​​​​ത്ത സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ.​​​​ ബേ​​​​ബി ദേ​​​​ശീ​​​​യ രാ​​​ഷ്‌​​​ട്രീ​​​​യം മാ​​​​ത്രം പ​​​​റ​​​​ഞ്ഞു ഡ​​​​ൽ​​​​ഹി​​​​ക്കു മ​​​​ട​​​​ങ്ങി. ഇ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി ബ്രാ​​​​ഞ്ചു​​​​ക​​​​ളി​​​​ൽ തോ​​​​ൽ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും എം.​​​​വി.​​​​ഗോ​​​​വി​​​​ന്ദ​​​​നും ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​വി​​​​ടെ​​​​യും വി​​​​മ​​​​ർ​​​​ശ​​​​ന​​​വി​​​​ധേ​​​​യ​​​​ർ. ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ളെ​​വ​​​​രെ പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​ഞ്ഞു ബ്രാ​​​​ഞ്ചു​​​​ക​​​​ളി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഒ​​​​ന്നി​​​​നും കൊ​​​​ള്ളാ​​​​ത്ത മ​​​​ന്ത്രി​​​​മാ​​​​ർ, ത​​​​ല​​​​ക്ക​​​​നം മാ​​​​ത്ര​​​​മു​​​​ള്ള ജി​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ൾ, ചാ​​​​ന​​​​ൽ മൈ​​​​ക്കു​​​​ക​​​​ൾ കാ​​​​ണു​​​​ന്പോ​​​​ൾ നി​​​​ല​​​​തെ​​​​റ്റി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ൽ വ​​​​രെ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നെ​​​​തി​​​​രെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തൊ​​​​ന്നും ത​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച​​​​ല്ലെ​​​​ന്ന നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

ഇ​​​​നി എ​​​​ത്ര പ​​​​റ​​​​ഞ്ഞാ​​​​ലും എ​​​​ത്ര പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ലും സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന്‍റെ ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് തി​​​​രു​​​​ത്താ​​​​നാ​​​​കി​​​​ല്ല. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​പി​​​​എം കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​ക​​​​ണം. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നീ​​​​ക്കം ആ​​​​രും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല.

►►സ്ഥാനാർഥി നിർണയം പാളി

ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ല​​​​ട​​​​ക്കം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ വ​​​​ലി​​​​യ പാ​​​​ളി​​​​ച്ച ഉ​​​​ണ്ടാ​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ വി.​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നും ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ ടി.​​​​കെ.​ ഗോ​​​​വി​​​​ന്ദ​​​​നും ജ​​​​യി​​​​ക്കു​​​​മെ​​​​ന്നു ആ​​​​രും ക​​​​രു​​​​തി​​​​യി​​​​ല്ലെ​​​​ന്ന തി​​​​ക​​​​ച്ചും ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ വാ​​​​ദ​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ഗോ​​​​വി​​​​ന്ദ​​​​ൻ നേ​​​​തൃ​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​രെ ഭ​​​​യ​​​​ന്നി​​​​ട്ടാ​​​​ണോ, സം​​​​സ്ഥാ​​​​ന​​​​ത്തു ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പ​​​​റ​​​​ഞ്ഞു സ്ഥാ​​​​പി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം ന​​​​ന്നേ പാ​​​​ടു​​​​പെ​​​​ട്ടു.

എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഗോ​​​​വി​​​​ന്ദ​​​​ൻ ചെ​​​​വി​​​​കൊ​​​​ടു​​​​ത്തി​​​​ല്ല. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്ത്രീ​​​​പ്ര​​​​വേ​​​​ശ​​​​ന വി​​​​ഷ​​​​യം മു​​​​ത​​​​ൽ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​വ​​​​രെ തോ​​​​ൽ​​​​വി​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു​​​​വെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ലും നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞി​​​​ട്ടും അ​​​​തൊ​​​​ന്നും കേ​​​​ട്ട​​​​ഭാ​​​​വം​​​​പോ​​​​ലും പി​​​​ണ​​​​റാ​​​​യി​​​​യോ ഗോ​​​​വി​​​​ന്ദ​​​​നോ കാ​​​​ണി​​​​ച്ചി​​​​ല്ല.

ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ കൂ​​​​ടി​​​​യ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി യോ​​​​ഗം ഒ​​​​രു തി​​​​രു​​​​ത്ത​​​​ലും വ​​​​രു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, കാ​​​​ത​​​​ലാ​​​​യ ഒ​​​​രു സം​​​​ഘ​​​​ട​​​​നാ തീ​​​​രു​​​​മാ​​​​ന​​​​വും കൈ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​കാ​​​​തെ പി​​​​രി​​​​യു​​​​ക​​​​യും ചെയ്തു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​ക്കു പി​​​​ന്നാ​​​​ലെ ചേ​​​​ർ​​​​ന്ന പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പു​​​​ണ്ടാ​​​​യി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പി​​​​ബി​​​​യി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പു​​വ​​​​രെ ഉ​​​​ണ്ടാ​​​​യെ​​​​ന്നു സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലോ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യി​​​​ലോ സ​​​​മ്മ​​​​തി​​​​ക്കാ​​​​ൻ പാ​​​​ർ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ.​ ബേ​​​​ബി ത​​​​യാ​​​​റാ​​​​യി​​​​ല്ല. ബേ​​​​ബി​​​​യു​​​​ടെ ഈ ​​​​നി​​​​ല​​​​പാ​​​​ടി​​​​ൽ പി​​​​ബി​​​​യി​​​​ലെ മി​​​​ക്ക നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും എ​​​​തി​​​​ർ​​​​പ്പു​​​​ണ്ട്. ‌

അ​​​​ടു​​​​ത്ത സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി യോ​​​​ഗം ഓ​​​​ഗ​​​​സ്റ്റ്​​​​വ​​​​രെ നീ​​​​ട്ടി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​ണ്ടാ​​​​യെ​​​​ന്ന വി​​​​വ​​​​ര​​​​മാ​​​​ണു പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​ത​​​​ന്നെ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Tags : Pinarayi storm correction mistakes immediate

Recent News

Corehub Up