വയനാട്: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകള്‍. കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ലെന്ന് പോസ്റ്ററിൽ പറയുന്നു.
ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്. ജനം നിങ്ങളോട് പൊറുക്കില്ലെന്നും പോസ്റ്ററിലുണ്ട്. കോഴിക്കോട്ട് കാരശേരിയിലാണ് ഇരുവർക്കുമെതിരേ പോസ്റ്റർ പ്രത്യക്ഷപെട്ടത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാരശേരി.
ഹൈക്കമാൻഡിനും രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.
വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
Tags : poster protest Kozhikode