x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഹി​മാ​ല​യ​ൻ ബേ​സ്‌​ക്യാ​മ്പ് സെ​പ്റ്റം​ബ​റി​ൽ

വെബ്ഡെസ്ക്
Published: July 5, 2026 10:16 PM IST | Updated: July 5, 2026 10:16 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​ഡ്വ​ഞ്ച​ർ പ്രേ​മി​ക​ൾ​ക്കാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് സെ​പ്റ്റം​ബ​ർ നാ​വു മു​ത​ൽ ആ​റു വ​രെ ല​ഡാ​ക്കി​ലെ ലേ​യി​ൽ ഹി​മാ​ല​യ​ൻ ബേ​സ്‌​ക്യാ​മ്പ് - ല​ഡാ​ക്ക് എ​ഡി​ഷ​ൻ സം​ഘ​ടി​പ്പി​ക്കും.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 11,480 അ​ടി ഉ​യ​ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ റൈ​ഡ​ർ​മാ​ർ​ക്കും പ​ർ​വ​താ​രോ​ഹ​ക​ർ​ക്കും ഓ​വ​ർ​ലാ​ൻ​ഡിം​ഗ്, ക​യാ​ക്കിം​ഗ്, റാ​ഫ്റ്റിം​ഗ്, ഹൈ​ക്കിം​ഗ്, പാ​രാ​ഗ്ലൈ​ഡിം​ഗ് തു​ട​ങ്ങി വി​വി​ധ സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.

ഓ​ഫ്-​റോ​ഡ് ച​ല​ഞ്ചു​ക​ൾ, വി​ദ​ഗ്ധ​രു​ടെ മാ​സ്റ്റ​ർ​ക്ലാ​സു​ക​ൾ, ല​ഡാ​ക്കി​ന്‍റെ സം​സ്കാ​ര​വും ഭ​ക്ഷ​ണ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​കൾ എന്നിവ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ 24 ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ന​യി​ക്കു​ന്ന പ്ര​ത്യേ​ക റൈ​ഡു​ക​ളും ഉ​ണ്ടാ​കും.

പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ആ​രം​ഭി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

Tags : Royal Enfield Himalayan Basecamp Ladakh Edition

Recent News

Corehub Up