x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ന്‍ കേ​സി​ലെ ഏ​ക സാ​ക്ഷി പ്ര​ഫ. കെ.​കെ. അ​ബ്ദു​ള്‍ ഗ​ഫാ​ർ അ​ന്ത​രി​ച്ചു 

വെബ് ഡെസ്‌ക്
Published: July 5, 2026 08:45 PM IST | Updated: July 5, 2026 08:45 PM IST

പ്ര​ഫ. കെ.​കെ. അ​ബ്ദു​ള്‍ ഗ​ഫാ​ർ

കാ​സ​ര്‍​കോ​ട്: അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ വി​വാ​ദ​മാ​യ രാ​ജ​ന്‍ കേ​സി​ലെ ഏ​ക സാ​ക്ഷി അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ കാ​സ​ര്‍​ഗോഡ് ചൗ​ക്കി കെ.​കെ പു​റം ചെ​മ്പ​കം വീ​ട്ടി​ല്‍ പ്ര​ഫ. കെ.​കെ. അ​ബ്ദു​ള്‍ ഗ​ഫാ​റാണ് (89) അ​ന്ത​രി​ച്ചു. കൊ​ല്ലം ടി.​കെ.​എം കോ​ളേ​ജ്, കോ​ഴി​ക്കോ​ട് ആ​ര്‍.​ഇ.സി ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ഭ​ട്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ലാ​യും പ്ര​വ​ര്‍​ത്തി​ച്ചിരുന്നു.

യ​മ​നി​ലെ ഏ​ഡ​നി​ല്‍ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ച ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ അം​ഗ​മാ​യി​രു​ന്നു. അ​ജ്മാ​ന്‍ ഗ​ള്‍​ഫ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സ്ഥാ​പ​ക​നും അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. സൗ​ദി അ​റോ​ബ്യ​യി​ലെ അ​രാം​കോ പെ​ട്രോ​ളി​യം ക​മ്പ​നി​യി​ല്‍ എ​ന്‍​ജി​നീ​യ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ഉ​മ്മു​ല്‍ ബ​ര്‍​ക്ക​ത്ത് ജ​മീ​ല. മ​ക്ക​ള്‍: ഫ​രീ​ദ ഗ​ഫാ​ര്‍, ജ​മാ​ലു​ന്നി​സ ഗ​ഫാ​ര്‍, ഷ​ഹ​നാ​സ് ഗ​ഫാ​ര്‍, ഷാ​ജി​ര്‍ ഗ​ഫാ​ര്‍. മ​രു​മ​ക്ക​ള്‍: യാ​ക്കൂ​ബ്, അ​നീ​സ്, നി​ഷാ​ദ്, മൗ​ഷ്മി. സ​ഹോ​ദ​ര​ങ്ങ​ള്‍: കെ.​കെ. അ​ബ്ദു​ള്‍ ജ​ലീ​ല്‍, പ​രേ​ത​രാ​യ കെ.​കെ. മാ​ഹി​ന്‍, സ​ക്കീ​ന, കെ.​കെ. ഇ​ബ്രാ​ഹിം, കെ.​കെ. ഷം​സു​ദ്ദീ​ന്‍.

Tags : Prof. K.K. Abdul Ghaffar sole witness Rajan case passes away

Recent News

Corehub Up