x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ർ​ബ​ല​മാ​യി രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: July 5, 2026 10:32 PM IST | Updated: July 5, 2026 10:32 PM IST

റ​ബ​ർ മരം

കൊ​ച്ചി: രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ദു​ർ​ബ​ല​മാ​കു​ന്നു, ഉ​ത്പാ​ദ​ക​ർ ക​രു​ത​ലോ​ടെ ചു​വ​ടു​വ​ച്ചി​ല്ലെ​ങ്കി​ൽ ട​യ​ർ ലോ​ബി ത​നി​നി​റം പു​റ​ത്തു​കാ​ട്ടും. ജ​ലാം​ശ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി കു​രു​മു​ള​ക് വി​ല ഇ​ടി​ച്ചു.

പ​ച്ച ഇ​ഞ്ചി വി​ല ഉ​യ​ർ​ന്ന​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​ർ ചു​ക്ക് വി​ല ഇ​ടി​ക്കാ​നുള്ള നീ​ക്കം. സം​സ്ഥാ​ന​ത്ത് നാ​ളി​കേ​രോ​ത്പ​ന്ന വി​പ​ണി നി​ർ​ജീ​വം, ത​മി​ഴ്നാ​ട് ലോ​ബി ചി​ല പ്ര​ത്യേ​ക ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​ത്തി​നു കൂ​ട്ടു​നി​ന്നു.

ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്സ്ചേ​ഞ്ചി​ൽ റ​ബ​ർ സെ​ല്ലിം​ഗ് മൂ​ഡി​ലേ​ക്കു പ്ര​വേ​ശി​ച്ച​ത് അ​വ​സ​ര​മാ​ക്കി ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ. ഈ ​വാ​രം വി​പ​ണി​ക്ക് 400 യെ​ന്നി​ലെ സ​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​വും, താ​യ്‌​ല​ൻ​ഡി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ടാ​പ്പിം​ഗി​നു ത​ട​സം ഉ​ള​വാ​ക്കി​യാ​ലോ, യെ​ന്നി​ന്‍റെ വി​നി​മ​യ മൂ​ല്യ​ത്തി​ൽ ഇ​ടി​വ് സം​ഭ​വി​ച്ചാ​ലോ ഒ​രു പു​ൾ ബാ​ക്ക് റാ​ലി​ക്ക് അ​വ​സ​ര​മൊ​രു​ങ്ങും.

പി​ന്നി​ട്ട​വാ​രം ജ​പ്പാ​നി​ൽ റ​ബ​ർ കി​ലോ 413 യെ​ന്നി​ൽ​നി​ന്നു 417 യെ​ന്നി​ലേ​യ്ക്ക് ഉ​യ​ർ​ന്ന അ​വ​സ​ര​ത്തി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പ​ന സ​മ്മ​ർദ​ത്തി​ൽ 403ലേ​ക്ക് ഇ​ടി​ഞ്ഞ​ങ്കി​ലും ക്ലോ​സിം​ഗി​ൽ പ​ഴ​യ നി​ല​വാ​ര​മാ​യ 413ലാ​ണ്.

നി​ല​വി​ലെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ റ​ബ​ർ 403ലെ ​താ​ങ്ങ് നി​ല​നി​ർ​ത്തി 418-420 യെ​ന്നി​ലേ​ക്ക് ഉ​യ​രാ​ൻ ശ്ര​മം ന​ട​ത്താം. വി​പ​ണി​യു​ടെ 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ത്താ​ൽ 436-448ലേ​ക്കു സ​ഞ്ച​രി​ക്കാ​മെ​ങ്കി​ലും അ​ത്ത​ര​മൊ​രു തി​രി​ച്ചു​വ​ര​വി​ന് 10 ശ​ത​മാ​നം സാ​ധ്യ​ത​യു​ള്ളൂ.

അ​തു​കൊ​ണ്ടു​ത​ന്നെ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ വി​ല്പ​ന​ക്കാ​ർ ഇ​റ​ങ്ങി​യാ​ൽ റ​ബ​ർ 386ലേ​ക്കു തി​രു​ത്ത​ലി​ന് വി​ധേ​യ​മാ​കും. മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ 360യെ​ന്നി​ൽ താ​ങ്ങ് ക​ണ​ക്കു​കൂ​ട്ടാം. ഇ​തി​നി​ട​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും ചൈ​നീ​സ് വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്ന് ഡി​മാ​ന്‍ഡും ശ​ക്ത​മാ​യാ​ൽ റ​ബ​റി​ൽ തി​രി​ച്ചുവ​ര​വി​ന് അ​വ​സ​ര​മൊ​രു​ങ്ങും.

ജൂ​ണി​ൽ താ​യ് വി​പ​ണി​യാ​യ ബാ​ങ്കോ​ക്കി​ൽ റ​ബ​ർ വി​ല ഏ​ക​ദേ​ശം 11 ശ​ത​മാ​നം ഇ​ടി​ഞ്ഞു. തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് സീ​സ​ൺ ശ​ക്ത​മാ​ക്കും. ചൈ​നീ​സ് ട​യ​ർ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്നു​ള്ള വാ​ങ്ങ​ൽ താ​ത്പ​ര്യം മ​ന്ദ​ഗ​തി​യി​ലാ​യ​ത് ബാ​ങ്കോ​ക്കി​ൽ റ​ബ​റി​നെ ത​ള​ർ​ത്തി. നി​ര​ക്ക് കി​ലോ 288 രൂ​പ​യി​ൽ​നി​ന്നും വാ​രാ​ന്ത്യം 271 രൂ​പ​യാ​യി.

വി​ദേ​ശ​ത്തെ ത​ള​ർ​ച്ച ആ​ഭ്യ​ന്ത​ര വി​ല ഇ​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ ട​യ​ർ ലോ​ബി നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും കൊ​ച്ചി, കോ​ട്ട​യം വി​പ​ണി​ക​ളി​ലെ ഷീ​റ്റ് ക്ഷാ​മം താ​ങ്ങാ​യി. നാ​ലാം ഗ്രേ​ഡ് കി​ലോ 266 രൂ​പ​യി​ൽ​നി​ന്ന് 270ലേ​ക്ക് ഉ​യ​ർ​ന്നു, അ​ഞ്ചാം ഗ്രേ​ഡ് 266ലും ​ഒ​ട്ടു​പാ​ൽ 173 രൂ​പ​യി​ലും ലാ​റ്റ​ക്സ് 165 രൂ​പ​യി​ലു​മാ​ണ്.

കുരുമുളകിനു ഡിമാൻഡ്

ഉ​ത്സ​വ സീ​സ​ൺ അ​ടു​ത്ത​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ലെ വ​ൻ​കി​ട ക​റി​മ​സാ​ല നി​ർ​മാ​താ​ക്ക​ൾ കു​രു​മു​ള​കി​നാ​യി പ​ര​ക്കം​പാ​യു​ക​യാ​ണ്. അ​വ​ർ​ക്കു മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ലെ ആ​വ​ശ്യ​ത്തി​നു​ള്ള ച​ര​ക്ക് ഇ​നി​യും സം​ഭ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഹൈ​റേ​ഞ്ചി​ൽ​നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും കൊ​ച്ചി​യിലേ​ക്കു​ള്ള നാ​ട​ൻ ച​ര​ക്കു വ​ര​വ് ശ​ക്ത​മ​ല്ല. അ​തേ​സ​മ​യം, ക​ല​ർ​പ്പു​ള്ള വി​ദേ​ശ മു​ള​ക് വി​ല്പ​ന​യ്ക്ക് ഇ​റ​ക്കു​ന്ന​തി​ൽ ജ​ലാം​ശ​തോ​ത് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് വാ​ങ്ങ​ലു​കാ​രെ നി​ര​ക്ക് ഇ​ടി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു.

നാ​ട​ൻ കു​രു​മു​ള​ക് ആ​വ​ശ്യ​മു​ള്ള​വ​ർ​ത​ന്നെ​യാ​ണ് ഇ​ത്ത​രം ഈ​ർ​പ്പ​മു​ള്ള കു​രു​മു​ള​ക് രം​ഗ​ത്തി​റ​ക്കി വി​ല​യി​ടി​ക്കാ​നുള്ള അ​ണി​യ​റ നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന് വി​പ​ണി വൃ​ത്ത​ങ്ങ​ൾ. കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 70,400 രൂ​പ​യി​ൽ​നി​ന്നു വാ​രാ​ന്ത്യം 69,700 രൂ​പ​യാ​യി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ മ​ല​ബാ​ർ മു​ള​ക് വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ. ഇ​ന്തോ​നേ​ഷ്യ 6700 ഡോ​ള​റി​നും ബ്ര​സീ​ൽ 5600 ഡോ​ള​റി​നും വി​യ​റ്റ്നാം 6400 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

ഇഞ്ചിക്കും നേട്ടം

ചു​ക്ക് വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ൽ പ​ച്ച ഇ​ഞ്ചി വി​ല​യും ചൂ​ടു​പി​ടി​ക്കു​ന്ന​തു ക​ണ്ട് ഒ​രു വി​ഭാ​ഗം വാ​ങ്ങ​ലു​കാ​ർ രം​ഗ​ത്തു​നി​ന്നു പി​ൻ​വ​ലി​ഞ്ഞു. കൊ​ച്ചി​യി​ൽ മീ​ഡി​യം ചു​ക്ക് 32,500 രൂ​പ​യി​ലും ബെ​സ്റ്റ് ചു​ക്ക് വി​ല 35,000 രൂ​പ​യി​ലു​മാ​ണ് ഇ​ട​പാ​ടു​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച​ത്. ചു​ക്കി​ന്‍റെ വി​ല​ക്ക​യ​റ്റം ക​ണ്ട് ഇ​ഞ്ചി ക​ർ​ഷ​ക​ർ അ​വ​രു​ടെ ഉ​ത്പ​ന്ന​ത്തി​നു കൂ​ടി​യ വി​ല ആ​വ​ശ്യ​പ്പ​ട്ട​ത് ചു​ക്കി​നാ​യി രം​ഗ​ത്തെ​ത്തി​യ ക​യ​റ്റു​മ​തി​ക്കാ​രെ​യും ആ​ഭ്യ​ന്ത​ര വ്യ​വ​സാ​യി​ക​ളെ​യും ഞെ​ട്ടി​ച്ചു.

ഇ​ഞ്ചി വി​ല കി​ലോ 260 രൂ​പ​യി​ലേ​ക്കു മു​ന്നേ​റി​യ​തി​നി​ട​യി​ൽ മീ​ഡി​യം ചു​ക്ക് വി​ല 31,000 രൂ​പ​യി​ലേ​ക്കും ബെ​സ്റ്റ് ചു​ക്ക് 32,500 രൂ​പ​യാ​യും താ​ഴ്ന്നു. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലെ വി​ല​ക്ക​യ​റ്റ വി​വ​രം അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി. എ​ന്നാ​ൽ, വി​ദേ​ശ വ്യാ​പാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​യ​റ്റു​മ​തി ലോ​ബി ര​ഹ​സ്യ​മാ​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ പ​ല ​ഭാ​ഗ​ങ്ങ​ളി​ലും ഇ​ഞ്ചി കൃ​ഷി​ക്ക് വി​ള​നാ​ശം സം​ഭ​വി​ച്ച​തു വി​ല​ക്ക​യ​റ്റ​ത്തി​ന് വേ​ഗ​ത പ​ക​രാം.

K-Rail Survey

വെളിച്ചെണ്ണയ്ക്ക് കൃത്രിമമായി വിലകയറ്റാൻ ശ്രമം

വെ​ളി​ച്ചെ​ണ്ണ​യ്ക്ക് വി​ദേ​ശ ഓ​ർ​ഡ​റു​ക​ൾ​ക്ക് സാ​ധ്യ​ത മ​ങ്ങി​യ​തി​നി​ട​യി​ൽ ത​മി​ഴ്നാ​ട് ലോ​ബി​യു​മാ​യി ചേ​ർ​ന്ന് വി​ല കൃ​ത്രി​മാ​യി ഉ​യ​ർ​ത്താ​ൻ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സം​ഘം. ഇ​വി​ടെ താ​ഴ്ന്ന വി​ല​യ്ക്ക് കൊ​പ്ര ല​ഭി​ക്കു​മ്പോ​ൾ അ​യ​ൽ സം​സ്ഥാ​ന​ത്ത് ചെ​ന്ന് കൂ​ടി​യ വി​ല​യ്ക്ക് ച​ര​ക്ക് സം​ഭ​ര​ണം ന​ട​ത്തു​ന്ന​താ​യാ​ണ് വി​പ​ണി വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​തും ഒ​രു അ​ർ​ധസ​ർ​ക്കാ​ർ സ്ഥാ​പ​നം വ​ൻ വി​ല​യ്ക്ക് ച​ര​ക്ക് സം​ഭ​രി​ക്കു​ന്ന​തി​ന്‍റെ ചേ​തോ​വി​കാ​രം ന​മ്മു​ടെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​നി​യും മ​ന​സി​ലാ​വു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ താ​ഴ്ന്ന വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന കൊ​പ്ര ശേ​ഖ​രി​ച്ച് ന​മ്മു​ടെ ഉ​ത്പാ​ദ​ക​ർ​ക്ക് താ​ങ്ങു പ​ക​രാ​ന​ല്ലേ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി ശ്ര​മി​ക്കേ​ണ്ട​ത്. അ​ത​ല്ല​ങ്കി​ൽ കൊ​ച്ചി വി​ല​യി​ലും ക്വി​ന്‍റ​ലി​ന് 2350 രൂ​പ കു​റ​ഞ്ഞ വി​ല​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ ശേ​ഖ​രി​ച്ച് ഇ​വി​ടെ വി​ല്പ​ന ന​ട​ത്തി ഉ​പ​ഭേ​ാക്താ​ക്ക​ൾ​ക്ക് എ​ങ്കി​ലും ആ​ശ്വാ​സം പ​ക​രാ​മാ​യി​രു​ന്നു.

എ​ന്താ​യാ​ലും കാ​ട്ടി​ലെ ത​ടി തേ​വ​രു​ടെ ആ​ന, എ​ന്തു നോ​ക്കാ​ൻ അ​ല്ലേ... സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മാ​ത്ര​മേ മാ​റി​യി​ട്ടു​ള്ളൂ, വീ​ഞ്ഞ് പ​ഴ​യ​തു​ത​ന്നെ.

കൊ​ച്ചി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​ത്തി​ലും വെ​ളി​ച്ചെ​ണ്ണ 22,200 രൂ​പ​യി​ൽ സ്റ്റെ​ഡി​യാ​ണ്. കൊ​പ്ര വി​ല 13,100 രൂ​പ. ത​മി​ഴ്നാ​ട്ടി​ൽ എ​ണ്ണ വി​ല 19,850 രൂ​പ​യി​ലും കൊ​പ്ര 13,250 രൂ​പ​യി​ലു​മാ​ണ്.

Tags : International rubber market weak

Recent News

Corehub Up