മ​ന്ത്രി​മാ​ർ​ക്ക് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യെ സ​ല്യൂ​ട്ട് ചെ​യ്യേ​ണ്ട ഗ​തി​കേ​ട്: കെ.​മു​ര​ളീ​ധ​ര​ൻ എം​പി .
Thursday, December 3, 2020 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വാ​യ ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യെ സ​ല്യൂ​ട്ട് ചെ​യ്യേ​ണ്ട ഗ​തി​ക്കേ​ടി​ലാ​ണ് സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രെ​ന്നു കെ.​മു​ര​ളീ​ധ​ര​ൻ എം​പി.

​ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ​ക്ക​തി​രെ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ കു​റ്റ​വി​ചാ​ര​ണ ജ​ന​കീ​യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു സ​ർ​ക്കാ​ർ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് കേ​സെ​ടു​ക്കു​ന്നു. ജേ​സ് കെ. ​മാ​ണി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യം ചോ​ദി​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ചെ​വി കേ​ൾ​ക്കാ​ത്ത അ​വ​സ്ഥ. മ​ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാണ​ല്ലോ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് സി​പി​എം സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ട ിവ​ന്ന​തെ​ന്ന് മു​ര​ളി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യു​ടെ എ​ത്തി​ക്സ് ക​മ്മി​റ്റി പോ​ലും വി​വാ​ദ​ങ്ങ​ളി​ൽ പെ​ടു​ന്ന ദു​ര​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ സ്പീ​ക്ക​ർ തി​രി​ച്ച​റി​യ​ണം. കേ​ന്ദ്ര അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​ത് കൊ​ണ്ടാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഇ​വി​ടെ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ് ശി​വ​കു​മാ​ർ എം​എ​ൽ​എ, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ആ​ർ.​വി. രാ​ജേ​ഷ്, ബീ​മാ​പ​ള്ളി റ​ഷീ​ദ്, എം.​പി. സാ​ജു, ജ​യ​കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ, എം.​ആ​ർ. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.