വീടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു
Friday, April 9, 2021 3:16 AM IST
നെ​ടു​മ​ങ്ങാ​ട്: വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ സ​ഹാ​യി​ക്കു​ന്ന​തി​നി​ട​യി​ൽ തെ​ന്നി​വീ​ണ് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു. ക​രി​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ശ​ര​ത് ഭ​വ​നി​ൽ ടി.​ശ​ശീ​ന്ദ്ര​ൻ (57)ആ​ണ് മ​രി​ച്ച​ത് . ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ സ​ഹാ​യി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി ത​റ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പി. ​ഷീ​ല. മ​ക​ൻ: എ​സ്. എ​സ്.​ശ​ര​ത് കു​മാ​ർ.