ക​ഞ്ചാ​വു​മാ​യി 4 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 12:18 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. ചാ​യ്ക്കോ​ട്ടു​കോ​ണം പൊ​റ്റ​യി​ൽ വീ​ട്ടി​ൽ പ്ര​ദീ​ഷ് (22), കു​ള​ത്തു​മ്മ​ൽ ആ​ന​ന്തേ​രി വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (27), മ​രു​ത​ത്തൂ​ർ മാ​ങ്കു​ടി ത​കി​ടി​യി​ൽ വീ​ട്ടി​ൽ റി​നു (26), ഓം​മ​ല​യി​ൽ​ക​ട സിം​ല കോ​ട്ടേ​ജി​ൽ ര​ഞ്ജി​ത്ത് (28) എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്നും 140 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​യ്ക്കോ​ട്ടു​കോ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു പ്ര​തി​ക​ളെ​യും കി​ട്ടി​യ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, മോ​നി രാ​ജേ​ഷ്, സ​ന​ൽ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി, നൂ​ജു, അ​നീ​ഷ്, ഡ്രൈ​വ​ർ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.