പ​രി​സ്ഥി​തി​ക്കി​ണ​ങ്ങി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ആ​വ​ശ്യ​മെ​ന്ന് സ്പീ​ക്ക​ര്‍
Tuesday, September 21, 2021 11:46 PM IST
ക​ഠി​നം​കു​ളം: പ​രി​സ്ഥി​തി​ക്കി​ണ​ങ്ങി​യ വി​ക​സ​ന​പ​രി​പാ​ടി​ക​ളാ​ണ് പു​തി​യ കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എം.​ബി.​രാ​ജേ​ഷ് . ക​ഠി​നം​കു​ളം കാ​യ​ല്‍​ത്തീ​ര​ത്ത് ക​ണ്ട​ല്‍ പ​ച്ച​ത്തു​രു​ത്ത് ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​യോ​ഗ​ത്തി​ല്‍ വി.​ശ​ശി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത അ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഉ​നൈ​സ അ​ന്‍​സാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജ​ന​റ്റ് വി​ക്ട​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​ബി​ല സ​ക്കീ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.