മെ​ഡി​ക്ക​ൽ ക്യാ​മ്പും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും
Wednesday, October 27, 2021 11:29 PM IST
കി​ളി​മാ​നൂ​ർ :സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ബി​ആ​ർ​സി പ​രി​ധി​യി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​
ബി​ആ​ർ​സി​ഹാ​ളി​ൽ വ​ച്ച ന​ട​ത്തി​യ യോ​ഗം ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഡി.​എ​സ്.​ഷ​ബ്ന,ഡോ. ​കെ.​അ​ന​സ് , ഡോ ​എ​ൻ സു​ൽ​ഫി, ഡോ.​വി.​ആ​ർ. അ​നി​ജി ,ഡോ. ​എ.​ശ്രീ​ലാ​ൽ,ഡോ. ​ഹെ​ല​ൻ ഡ​യാ​ന ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.
അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​എ​ൽ .ര​ശ്മി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കൊ​ട്ട​റ മോ​ഹ​ൻ കു​മാ​ർ, കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ. ​സ​ജി​കു​മാ​ർ,സി​ആ​ർ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ പി .​കെ.​സ്മി​ത, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ സി.​ലാ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.