തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്, ശുചിത്വമിഷന് എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്.കെല്‍ട്രോണിന്റെ സഹകരണത്തോടെ തയാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം മോണിറ്ററിംഗ് ചെയ്യാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിക്കും. ആദ്യഘട്ടത്തില്‍ ജില്ലയില്‍ കാഞ്ഞിരംകുളം, പൂവച്ചല്‍ , മുദാക്കല്‍, പാറശാല, ചെറുന്നിയൂര്‍, കാരോട്, ഇലകമണ്‍, പുല്ലമ്പാറ, ചെങ്കല്‍, പാങ്ങോട്, കരകുളം, കൊല്ലയില്‍, മണമ്പൂര്‍, നഗരൂര്‍, നെല്ലനാട്, അഞ്ചുതെങ്ങ്, വക്കം, കാട്ടാക്കട, ചിറയിന്‍കീഴ്, മാണിക്കല്‍, മംഗലപുരം, ഇടവ, വെള്ളാട് പഞ്ചായത്തുകളും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്.തദ്ദേശ സ്ഥാപന തലത്തില്‍ മൂന്ന് ഘട്ടമായി മൊബൈല്‍ ആപ്പിന്റെ പരിശീലനം നല്‍കുമെന്നും ഹരിതകേരളം മിഷന് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.