കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Saturday, January 22, 2022 11:21 PM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ പ​രി​ഷ്ക​രി​ച്ച ചോ​ദ്യ​പേ​പ്പ​ർ ഘ​ട​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ ഫോ​ക്ക​സ് ഏ​രി​യ തീ​ർ​ത്തും വി​ക​ല​മാ​ണെ​ന്നും അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഫെ​ബ്രു​വ​രി 18,19,20 തീ​യ​തി​ക​ളി​ൽ വെ​ഞ്ഞാ​റ​മൂ​ട് ന​ട​ക്കു​ന്ന കെ​പി​എ​സ്ടി​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​സ​ലാ​ഹു​ദ്ദീ​ൻ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ഞ്ഞാ​റ​മൂ​ട് സ​ന​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ്, കെ​പി​എ​സ്ടി​എ നേ​താ​ക്ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര പ്രി​ൻ​സ്, അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട്, എ.​ആ​ർ ഷ​മീം, എ​ൻ.​സാ​ബു, സി.​എ​സ്‌. വി​നോ​ദ്, എ.​ആ​ർ. ന​സീം, ര​ഞ്ജി​ത്ത് വെ​ള്ള​ല്ലൂ​ർ, ഒ.​ബി. ഷാ​ബു, ടി.​യു. സ​ഞ്ജീ​വ്, എം.​ഹാ​ഷിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.