ന​ന്മ​യി​ൽ കോ​ർ​ത്തു​പി​ടി​ക്കു​ന്ന ഈ ​കൈ​ക​ളു​ടെ പേ​രാ​ണ് സു​ഹൃ​ത്തു​ക്ക​ൾ
Monday, January 24, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: മ​നോ​ജി​ന്‍റെ കു​ടും​ബം അ​നാ​ഥ​മാ​കി​ല്ല. ക​രു​ണ​യും ന​ന്മ​യു​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ താ​ങ്ങാ​കും. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കി​ളി​മാ​നൂ​ർ കോ​ക്കാ​ട് ജ​യ​ഭ​വ​നി​ൽ മ​നോ​ജ് ഉ​ണ്ണി​ത്താ​ന്‍റെ (44) കു​ടും​ബ​ത്തെ ചേ​ർ​ത്ത് പി​ടി​യ്ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും. ഇ​ക്ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തീ​യ​തി​യാ​ണ് മ​നോ​ജും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​നോ​ജ് മ​രി​ച്ച​ത് ഭാ​ര്യ ജ​യ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​നോ​ജി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​നാ​ഥ​മാ​യ ര​ണ്ട് പി​ഞ്ചു ബാ​ല്യ​ങ്ങ​ൾ​ക്കാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​ങ്ങാ​യി മാ​റി​യ​ത്.

കി​ളി​മാ​നൂ​രി​ലെ വ​ഴി​യോ​ര​ക്ക​ട ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഓ​രോ ദി​വ​സ​വും 22 രൂ​പ വീ​തം മാ​റ്റി​വ​ച്ചാ​ണ് എ​ല്ലാ മാ​സ​വും മ​നോ​ജി​ന്‍റെ ശ​ന്പ​ള​മാ​യി കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 19 ജീ​വ​ന​ക്കാ​രും ഹോ​ട്ട​ൽ ഉ​ട​മ​യും പ്ര​തി​ദി​നം മാ​റ്റി വ​യ്ക്കു​ന്ന തു​ക എ​ല്ലാ മാ​സ​വും മ​നോ​ജി​ന്‍റെ ഭാ​ര്യ ജ​യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദാ​ത്ത​മാ​യ ഈ ​മാ​തൃ​ക​യെ പ്ര​ദേ​ശ​വാ​സി​ക​ളും യു​വാ​ക്ക​ളും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് മ​നോ​ജി​ന്‍റെ ഭാ​ര്യ ജ​യ. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു മ​നോ​ജ്. മ​നോ​ജി​ന്‍റെ വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഏ​റെ ആ​ശ​ങ്ക​യി​ലും വി​ഷ​മ​ത്തി​ലും ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും. മ​നോ​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഈ ​തീ​രു​മാ​നം കു​ടും​ബ​ത്തി​നും ബ​ന്ധു​ക്ക​ൾ​ക്കും ചെ​റി​യ ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്.