പ്ര​തി​ഷേ​ധം അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ലേ​ക്ക്
Monday, May 16, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്പൂ​രി, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ അ​തീ​വ​പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും.
രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ 2000 ല​ധി​കം പേർ പ​ങ്കാ​ളി​ക​ളാ​കും.​നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ൽ ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​നു മേ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും ഉ​ണ്ടാ​വും. വ​ന​നി​യ​മ​ങ്ങ​ൾ റ​വ​ന്യൂ​ഭൂ​മി​യി​ൽ ന​ട​പ്പാ​ക്കി​യാ​ൽ അ​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്നും കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് പാ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ വി​കാ​രി​യു​മാ​യ ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
നി​ല​വി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ മു​ഖേ​നെ അ​ന്പൂ​രി, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ശാ​സ്ത്രീ​യ പ​ഠ​ന​റി​പ്പോ​ർ​ട്ട് , വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണം, ജ​ന​കീ​യ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ വി​വി​ധ സ​മ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടേ​യും , വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ളു​ടേ​യും മേ​ഖ​ലാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത് ഈ ​പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​ണെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ വ​ള​രെ നേ​ര​ത്തേ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നു​മാ​ണ്. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കാ​ർ​ഷി​ക ജ​ന​വാ​സ മേ​ഖ​ല​ക​ളാ​ണ്.
അ​ന്പൂ​രി, ക​ള്ളി​ക്കാ​ട്, മേ​ഖ​ല​ക​ളി​ലെ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ ഭൂ​വി​നി​യോ​ഗ​മാ​പ്പും കാ​ണി​ക്കു​ന്ന​ത് അ​ന്പൂ​രി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മാ​യി കൂ​ടി​ക്ക​ല​ർ​ന്നു കി​ട​ക്കു​ന്നു​വെ​ന്നാ​ണ്.
2011 ലെ ​സെ​ൻ​സ​സ് ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ അ​ന്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​സം​ഖ്യ 24827 ഉം ​ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ത് 20565 ഉം ​ആ​ണെ​ന്നു വ്യ​ക്ത​മാ​ണ്.
ഇ​ത്ത​ര​ത്തി​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ത​ന്നെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ന്പൂ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി, കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി ശാ​സ്ത്ര​വി​ഭാ​ഗം പ്ര​ഫ​സ​റും സ്കൂ​ൾ ഓ​ഫ് എ​ർ​ത്ത് സി​സ്റ്റം സ​യ​ൻ​സ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സാ​ബു ജോ​സ​ഫ്, ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മോ​ഹ​ൻ കാ​ലാ​യി​ൽ, സ​ന്തോ​ഷ് ചൈ​ത​ന്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.