വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: കെ.​ഹ​സ​ൻ​കോ​യ
Wednesday, May 18, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കെ. ​ഹ​സ​ൻ​കോ​യ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​തി​ന് കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു​ള്ള വ്യാ​പാ​ര വാ​യ്പ​യ്ക്കാ​യി 1000 കോ​ടി രൂ​പ ബ​ജ​റ്റി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യും ഇ​തി​നു​ള്ള ന​ട​പ​ടി ഒ​ന്നും ത​ന്നെ ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റോ​ഡ് വി​ക​സ​ന​ത്തി​ൽ ഇ​ര​ക​ളാ​കു​ന്ന സം​രം​ഭ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​മ​ല്ല പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ അ​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് തു​ക വെ​ട്ടി​ക്കു​റ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി​ക​മ​ലാ​ല​യം സു​കു മു​ഖ്യാ​ഥി​തി ആ​യി​രു​ന്നു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. എ​സ്. മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന മാ​ധ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് രാ​ജ​പ്പ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ നെ​ട്ട​യം മ​ധു, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്യ​ശാ​ല സു​രേ​ഷ്, വെ​ഞ്ഞാ​റ​മ്മൂ​ട് ശ​ശി, പോ​ത്ത​ൻ​കോ​ട് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, കെ. ​അ​നി​ൽ​കു​മാ​ർ, എ​സ്. മോ​ഹ​ൻ​കു​മാ​ർ, കു​ട​പ്പ​ന​ക്കു​ന്ന് വി​ന​യ​ച​ന്ദ്ര​ൻ, കാ​ട്ടാ​ക്ക​ട ദാ​മോ​ധ​ര​പി​ള്ള, ബാ​ല​രാ​മ​പു​രം എ​ച്ച്.​എ. നൗ​ഷാ​ദ്, പെ​രും​പ​ഴു​തൂ​ർ ര​വീ​ന്ദ്ര​ൻ, വെ​മ്പാ​യം എ. ​എ​സ്. ലു​ബൈ​ദ്, പാ​ലോ​ട് രാ​ജ​ൻ, പ്ര​ശാ​ന്ത​ൻ ചി​റ​യി​ൻ​കീ​ഴ്, തി​രു​മ​ല ശ​ശി, സ​ണ്ണി ജോ​സ​ഫ്, പാ​ള​യം പ​ത്മ​കു​മാ​ർ, അ​സി മീ​ഡി​യ, പെ​രു​മാ​തു​റ ഖ​ലീ​ലു​ൾ റ​ഹ്​മാ​ൻ തു​ട​ങ്ങി​യവർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന നേ​താ​വും സ്റ്റാ​ച്ച്യൂ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​രാ​ജ​ന്‍റെ എ​ൺ​പ​താം ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.