പട്ടയം: പ്രക്ഷോഭം തുടങ്ങുമെന്ന് ആദിവാസി കാണിക്കാർ സംഘം
Monday, June 27, 2022 11:50 PM IST
വി​തു​ര : ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ദി​വാ​സി കാ​ണി​ക്കാ​ർ സം​യു​ക്ത​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഭാ​ർ​ഗ​വ​ൻ, സെ​ക്ര​ട്ട​റി ര​ഘു പൊ​ൻ​പാ​റ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
2017 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​ര​ളാ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വെ​ങ്കി​ലും ഇ​തു​വ​രെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലു​മാ​യി​ട്ടി​ല്ല.
കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പ​ട്ട​യ​വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.