അ​രു​വി​ക്ക​ര ഡാ​മി​ൽ കു​ടു​ങ്ങി​ക്കിട​ന്ന മ​രം നീ​ക്കി
Saturday, August 6, 2022 11:24 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​രു​വി​ക്ക​ര ഡാ​മി​ലെ​ത്തി​യ വ​ൻ മ​രം അ​ഗ്നി​ശ​മ​ന​സേ​ന നീ​ക്കി .ഒ​ഴു​കി വ​ന്ന മ​രം ആ​റു ദി​വ​സ​മാ​യി ഡാ​മി​ലെ ഷ​ട്ട​റി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ ശ​മി​ച്ച​പ്പോ​ൾ ഡാ​മി​ലെ ഷ​ട്ട​ർ അ​ട​ച്ച​ശേ​ഷം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് നി​ല​യ​ത്തി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​ൻ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തു​ക​യും സേ​നാം​ഗ​ങ്ങ​ൾ വാ​ട്ട​ർ അ​തൊ​രി​ട്ടി​യു​ടെ ബോ​ട്ടി​ൽ ക​യ​റി 150 മീ​റ്റ​ർ തു​ഴ​ഞ്ഞു മ​ര​ത്ത​ടി കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് എ​ത്തി റോ​പ് കൊ​ണ്ട് ചു​റ്റി കെ​ട്ടു​ക​യും റോ​പ്പ് ക​ര​ക്ക് എ​ത്തി​ച്ചു സേ​നാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഏ​റെ നേ​രം വ​ലി​ച്ചു ക​ര​യ്ക്ക് അ​ടു​പ്പി​ച്ചു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി.