വ​ള്ള​ത്തി​ൽ ബോ​ട്ടി​ടി​ച്ചു; ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പെ​ടു​ത്തി
Tuesday, August 20, 2019 12:32 AM IST
വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ത്ത​വ​ള്ള​ത്തി​ൽ ട്രോ​ള​ർ ബോ​ട്ടി​ടി​ച്ചു. ഇ​ടി​ച്ച ബോ​ട്ട് നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി.​

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ വി​ഴി​ഞ്ഞ​ത്തി​നു മു​പ്പ​ത് കി​ലോ​മീ​റ്റ​ർ അകലെ ഉ​ൾ​ക്ക​ട​ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​രെ​ഞ്ചി​ൻ പൂ​ർ​ണ​മാ​യും ഒ​ന്ന് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കോ​ട്ട​പ്പു​റം സ്വ​ദേ​ശി യേ​ശു​ദാ​സ​ന്‍റെ സി​ന്ധു യാ​ത്ര മാ​ത എ​ന്ന വ​ള്ള​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ പു​റ​പ്പെ​ട്ട ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​ലി​വ​ർ (56), ജോ​ൺ(47) വി​ഴി​ഞ്ഞം സ്വ​ദേ​ശി ഷാ​ജി (35) ക​രിം​കു​ളം സ്വ​ദേ​ശി മാ​ത്യൂ​സ് (60) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ഉ​ൾ​ക്ക​ട​ലി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബോ​ട്ട് വ​ള്ള​ത്തി​ന്‍റെ പി​ന്നി​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​ലി​വ​ർ തെ​റി​ച്ച് ക​ട​ലി​ൽ വീ​ഴു​ന്ന​തി​നി​ട​യി​ൽ ബോ​ട്ട് ഒാ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ഒ​രെ​ഞ്ചി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​ഘം ഇ​ന്ന​ലെ പു​ല​ർ​ച്ചെ തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്. ഇ​ടി​ച്ച ബോ​ട്ടി​നാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.