ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ആ​ശ്വാ​സ​മാ​യി പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ആ​ശ്വാ​സ​മാ​യി പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യും.
ക്യാ​ന്പു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യു​ള്ള സം​ഘം വ​യ​നാ​ടും കോ​ഴി​ക്കോ​ടും പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തി​നൊ​പ്പം മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.​ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഡോ. ​സോ​യി ജോ​സ​ഫ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​രു​ണ്‍ റോ​യി തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

അ​ധ്യാ​പ​ക ഒ​ഴി​വ്

ആ​റ്റി​ങ്ങ​ൽ: ചെ​മ്പൂ​ർ ഗ​വ.​എ​ൽ​പി​എ​സി​ൽ എ​ൽ​പി​എ​സ് ടി​യു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ ന​ട​ത്തും.