പ്ര​ഥ​മ ആ​ഗോ​ള പാ​ര്‍​ല​മെ​ന്‍റ് കോ​വ​ളം ഹോ​ട്ട​ല്‍ സ​മു​ദ്ര​യി​ല്‍
Saturday, August 24, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: സു​ര​ക്ഷി​ത ശ​ബ്ദ​വും ശ​ബ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ഥ​മ ആ​ഗോ​ള പാ​ര്‍​ല​മെ​ന്‍റ് കോ​വ​ളം ഹോ​ട്ട​ല്‍ സ​മു​ദ്ര​യി​ല്‍ (കെ​ടി​ഡി​സി) ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഹോ​ട്ട​ല്‍ സ​മു​ദ്ര​യി​ല്‍ വ​ച്ച് സ​ഹ​ക​ര​ണ, ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സേ​ഫ് സൗ​ണ്ട് പാ​ര്‍​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ശാ​ന്ത​നു സെ​ന്‍ എം​പി, ഇ​സ്രേ​യ​ലി​ലെ ഹൈ​ഫ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഓ​ഡി​യോ​ള​ജി ആ​ൻ​ഡ് ന്യൂ​റോ ഫി​സി​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ. ജോ​സ​ഫ് അ​റ്റി​യാ​സ്, ഡ​ബ്ല്യു​എ​ച്ച്ഒ എ​യ​ര്‍ ക്വാ​ളി​റ്റി ആ​ൻ​ഡ് നോ​യി​സ് ക​മ്മി​റ്റി​യി​ലെ പ്ര​ഫ. ഡെ​യ്റ്റ​ര്‍ ശ്വേ​ല എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​മു​ഖ ഇ​എ​ന്‍​ടി സ​ര്‍​ജ​നാ​യ പ​ദ്മ​ശ്രീ ഡോ. ​മോ​ഹ​ന്‍ കാ​മേ​ശ്വ​ര​നാ​ണ് ച​ര്‍​ച്ച ന​യി​ക്കു​ന്ന​ത്.