വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, October 15, 2019 12:43 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​തി​ക്ര​മം കാ​ട്ടു​ക​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. വെ​ഞ്ഞാ​റ​മൂ​ട് മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജി​ന് സ​മീ​പം തോ​ട്ടും​പു​റം തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ ശ്യാം (28)​നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ജോ​ൺ​സ​ൺ(65) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ ശ്യാം ​ഡി​പ്പോ​യ്ക്കു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ടു​ക​യും ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​ന​മേ​റ്റ​ത്.
ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​പൊ​തു സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.