ആ​റ്റി​ങ്ങ​ൽ-​ആ​ര്യ​നാ​ട് റോ​ഡി​ന് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി
Sunday, December 15, 2019 12:35 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ-​വെ​ഞ്ഞാ​റ​മൂ​ട്-​വെ​മ്പാ​യം-​നെ​ടു​മ​ങ്ങാ​ട്-​ആ​ര്യ​നാ​ട് റോ​ഡി​ന് കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ഷ​ണ​ൽ ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് വ​ള​രെ പ്ര​ധാ​ന​പെ​ട്ട​തും വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തു​മാ​ണെ​ന്നും മേ​ഖ​ല​യു​ടെ വ്യാ​വ​സാ​യി​ക,വി​നോ​ദ സ​ഞ്ചാ​ര പു​രോ​ഗ​തി​ക്കു സ​ഹാ​യ​ക​ര​മാ​വു​ന്ന ഈ ​റോ​ഡി​ന്‍റെ വി​ക​സ​നം സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.